വയനാട് ജില്ല ഭരണകൂടത്തിന്റെ സഹകരണത്തോടെ പട്ടികവർഗ്ഗ വിഭാഗക്കാർക്ക്
ആധികാരിക രേഖകൾ അനുവദിക്കുന്ന എബിസിഡി ക്യാമ്പ് എടവക ഗ്രാമപഞ്ചായത്തിൽ നവംബർ പതിനേഴ് , പതിനെട്ട് തീയതികളിൽ നടക്കും. ക്യാമ്പിനാവശ്യമായ ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി.പ്രദീപ് മാസ്റ്റർ അറിയിച്ചു. രണ്ടേനാൽ ദീപ്തി ഗിരി സൺഡേ സ്കൂൾ ഹാളിൽ രാവിലെ ഒമ്പത് മണി മുതൽ ആരംഭിക്കുന്ന ക്യാമ്പ് സബ് കലക്ടർ ആർ,ശ്രീലക്ഷ്മി ഉദ്ഘാടനം ചെയ്യും. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എച്ച് ബി പ്രദീപ് മാസ്റ്റർ അധ്യക്ഷത വഹിക്കും. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കളക്ടർ എ.ഗീത ഐഎഎസ് ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി അടിസ്ഥാന രേഖകൾ കൈമാറും.
ആധാർ കാർഡ്, ഇലക്ഷൻ ഐഡന്റിറ്റി കാർഡ് ,ബാങ്ക് അക്കൗണ്ട് തുറക്കൽ, ജനന സർട്ടിഫിക്കറ്റ് ലഭ്യമാക്കൽ, റേഷൻ കാർഡ് എന്നി രേഖകളാണ് അക്ഷയ കേന്ദ്രങ്ങളുടെയും , വിവിധ വകുപ്പുകളുടേയും സഹകരണത്തോടെ അനുവദിക്കുക.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച് ബി പ്രദീപ് മാസ്റ്റർ , കമ്മിറ്റി ചെയർമാൻമാരായ ജംഷീറ ഷിഹാബ്, ജോർജ് പടക്കൂട്ടിൽ ,ശിഹാബ് അയാത്ത് ഗ്രാമപ്പഞ്ചായത്തംഗം തോട്ടത്തിൽ വിനോദ്, സെക്രട്ടറി അനിൽകുമാർ എന്നിവർ പങ്കെടുത്തു