കല്‍പ്പറ്റ : അഡ്വ: മോന്‍സ് ജോസഫ് എം.എല്‍. എ. രണ്ടാം പിണറായി സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും അരി മുതല്‍ മുഴുവന്‍ സാധനങ്ങളുടെയും വില ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ ജനജീവിതം അങ്ങേയറ്റം ദു:സഹമായിരിക്കുകയാണെന്ന് കേരള കോണ്‍ഗ്രസ്സ് എക്സിക്യൂട്ടീവ് ചെയര്മാന് അഡ്വ: മോന്‍സ് ജോസഫ് എം.എല്‍.എ. പറഞ്ഞു. കല്‍പ്പറ്റ വ്യാപാര ഭവനില്‍ നടന്ന ‘ അബ്ദുള്‍ സലാം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ പാര്‍ട്ടി വി. ജോണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഉന്നതാധികാരസമിതിയംഗം ജോണ്‍ ജോസഫ് മുഖ്യ അസ്മരണ പ്രസംഗം നടത്തി. സംസ്ഥാന വൈസ് ചെയര്മാന് അഡ്വ: കെ.എ. ഫിലിപ്പ്, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ആന്റെണി , ജോസ് തലച്ചിറ, പി.എം. ജോര്‍ജ് റോജസ്, നിക്സണ് ഫ്രാന്‍സിസ്, പി.സെബാസ്റ്റ്യന്‍, റ്റി.റ്റി.ബാബുരാജ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ജോസഫ് കളപ്പുര സ്വാഗതവും, അഡ്വ.ജോര്‍ജ്ജ് വാത്തുപ്പറമ്പില് നന്ദിയും പറഞ്ഞു

ടെണ്ടര്‍ ക്ഷണിച്ചു
സുൽത്താൻ ബത്തേരി ഐസിഡിഎസ് പ്രൊജക്ടിന് കീഴിൽ സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി, നൂൽപ്പുഴ, മീനങ്ങാടി ഗ്രാമപഞ്ചായത്തുകളിലെ 118 അങ്കണവാടികളിലെ കുട്ടികൾക്ക് മുട്ട, പാൽ എന്നിവ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകൾ ഓഗസ്റ്റ് 30ന് ഉച്ച