18 വയസിന് താഴെയുള്ളവർ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ 200 രൂപ പിഴ ചുമത്തും, ഉത്തരവിറക്കി ഗ്രാമം

മുംബൈ: 18 വയസിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ച് മഹാരാഷ്ട്രയിലെ ഒരു ഗ്രാമം. യവത്മാൽ ജില്ലയിലെ ബൻസി എന്ന ഗ്രാമത്തിലാണ് 18 വയസ്സിന് താഴെയുള്ള കുട്ടികളും കൗമാരക്കാരും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിച്ചിരിക്കുന്നത്. മൊബൈൽ ഫോണിന് കൗമാരക്കാർ അടിമപ്പെടുന്നത് ചൂണ്ടിക്കാട്ടിയാണ് നിരോധനം. നവംബർ 11 ന് ഗ്രാമസഭയിൽ ഇത് സംബന്ധിച്ച പ്രമേയം ‘ഐകകണ്‌ഠേന’ അംഗീകരിച്ച് ഉത്തരവിറക്കി.

ഉത്തരവ് ലംഘിക്കുന്നവർക്ക് 200 രൂപ പിഴ ചുമത്തുമെന്ന് ഗ്രാമ കൗൺസിൽ അംഗങ്ങൾ പറഞ്ഞു. കൊവിഡ് കാലത്തെ അമിതവും അനിയന്ത്രതുമായ മൊബൈൽ ഫോൺ ഉപയോഗം ദോഷകരമായി ബധിച്ചുവെന്നും കുട്ടികൾക്ക് അനുയോജ്യമല്ലാത്ത വെബ്സൈറ്റ് ബ്രൌസിങ്ങും ഓൺലൈൻ ഗെയിമിങ്ങും വർധിച്ചുവെന്നും ഇതിന് കുട്ടികൾ അടിമപ്പെട്ടുവെന്നും ഗ്രമപഞ്ചായത്ത് സർപഞ്ച് ഗജാനൻ ടെയിൽ പറഞ്ഞു.

‘ഈ തീരുമാനം നടപ്പിലാക്കുക എന്നത് പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം, പക്ഷെ തുടക്കത്തിൽ ഞങ്ങൾ കൗൺസിലിംഗിലൂടെ വെല്ലുവിളികളെ നേരിടും, മൊബൈൽ ഉപയോഗിക്കുന്ന ഏത് കുട്ടിആയാലും 200 രൂപ പിഴ ഈടാക്കും’- എന്നുമാണ് സർപഞ്ച് പറയുന്നത്. വിദ്യാർത്ഥികൾക്കിടയിൽ നല്ല ശീലങ്ങൾ വളർത്തിയെടുക്കുന്നതിനുള്ള മികച്ച ചുവടുവയ്പ്പാണിതെന്ന് ഒരു യുവ വിദ്യാർത്ഥി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. മാതാപിതാക്കളും ഈ ഉദ്യമത്തെ പിന്തുണച്ചതായി റിപ്പോർട്ട് പറയുന്നു.

അതേസമയം, മഹാരാഷ്ട്രയിലെ തന്നെ മറ്റൊരു ഗ്രാമമായ മൊഹിത്യാഞ്ചെ വഡ്ഗാവ് ഡിജിറ്റൽ ഡിറ്റോക്സ് എന്നൊരു ആശയം നടപ്പാക്കിയിരുന്നു. ദിവസവും ഒന്നര മണിക്കൂർ സമയം ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കുന്നതായിരുന്നു രീതി. രാത്രി ഏഴ് മണിക്ക് അലാറം അടിക്കുന്നതുമുതൽ ഒന്നര മണിക്കൂർ ഗ്രാമത്തിലുള്ളവർ മൊബൈൽ, ടിവി, തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ ഒഴിവാക്കി ഈ സമയം വളരെ ക്രിയാത്മകമായി ഉപയോിക്കുക എന്നതാണ് ആശയം.

ആളുകൾ തമ്മിൽ കൂടുതൽ സംസാരിക്കാനും, പുസ്തകം വായിക്കാനും അടക്കമുള്ള ക്രിയാത്മക കാര്യങ്ങൾക്ക് ഈ സമയം വിനിയോഗിക്കുക എന്നതാണ ആശയം. ഗ്രാമത്തലവൻ വിജയ് മൊഹിതെ ഒറ്റത്തവണ പരീക്ഷണം എന്ന നിലയിൽ നിർദ്ദേശിച്ച ആശയം ഇപ്പോൾ കൗൺസിൽ ഏർപ്പെടുത്തിയ നിർബന്ധിത സമ്പ്രദായമായി മാറിയെന്നാണ് റിപ്പോർട്ടുകൾ.

സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സർക്കാർ/എയ്‌ഡഡ്/അംഗീകൃത അൺ എയ്‌ഡഡ് സ്കൂളുകളിൽ 9,10 ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളിൽ നിന്നും സെൻട്രൽ പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 2.50 ലക്ഷം രൂപയിൽ കൂടരുത്. സാക്ഷ്യപത്രം നൽകുന്ന

സ്‌പീച്ച് തെറാപ്പിസ്റ്റ് നിയമനം

പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്‌പീച്ച് ഒക്യുപേഷൻ ആൻഡ് ബിഹേവിയർ തെറാപ്പി പ്രോജക്ടിന്റെ ഭാഗമായി സ്‌പീച്ച് തെറപ്പിസ്റ്റ് നിയമനം നടത്തുന്നു. ആർസിഐ രജിസ്ട്രേഷനോട് കൂടിയ ബിഎസ്എൽപിയാണ് യോഗ്യത. പനമരം ബ്ലോക്ക് പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. രേഖകളുടെ

ക്ഷേമനിധി കുടിശ്ശിക ഗഡുക്കളായി അടയ്ക്കാം

കേരള ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധിയിൽ രജിസ്റ്റർ ചെയ്ത വൈത്തിരി, സുൽത്താൻ ബത്തേരി താലൂക്കുകളിലെ തൊഴിലാളികൾക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും കുടിശ്ശിക വരുത്തിയിട്ടുള്ള അംശാദായ തുക പലിശ ഒഴിവാക്കി ആറ് മാസം വരെ മൂന്ന്

ഫിസിയോ തെറാപ്പിസ്റ്റ് നിയമനം

നൂൽപ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ബിപിടി/ എംപിടി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. നൂൽപ്പുഴ ഗ്രാമ പഞ്ചായത്തിൽ ഉള്ളവർക്ക് മുൻഗണന. സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം

സൗജന്യ തൊഴിൽ പരിശീലനം

കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 20 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ച് 15 തരം അച്ചാറുകൾ, വിവിധ തരം പപ്പടങ്ങൾ, 10 വ്യത്യസ്ത തരം മസാല

ഇ-ലേലം

വനം വകുപ്പിന് കീഴിലെ കുപ്പാടി തടി ഡിപ്പോയിൽ തേക്ക്, വീട്ടി, പലവക എന്നിവയുടെ തടികൾ, ബിൽറ്റ്, വിറക് എന്നിവയ്ക്കായുള്ള ഇ-ലേലം ഓഗസ്റ്റ് 30ന് നടത്തുന്നു. http://www.mstcecommerce.comൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കുപ്പാടി ഡിപ്പോ ഓഫീസിൽ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.