കല്‍പ്പറ്റ പുത്തൂർവയൽ എസ്ബിഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രത്തിൽ 20 ദിവസത്തെ സൗജന്യ തൊഴിൽ പരിശീലനം നല്‍കുന്നു. ഓണത്തിനോടനുബന്ധിച്ച് 15 തരം അച്ചാറുകൾ, വിവിധ തരം പപ്പടങ്ങൾ, 10 വ്യത്യസ്ത തരം മസാല പൗഡർ എന്നിവ നിർമ്മിക്കുന്നതിന്റെ സൗജന്യ പരിശീലനമാണ് നൽകുന്നത്. ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന പരിശീലനത്തിലേക്ക് 18നും 50നും ഇടയിൽ പ്രായമുള്ള തൊഴില്‍രഹിതര്‍ക്കാണ് അവസരം. ഫോണ്‍: 8590762300, 8078711040.

കാപ്പി കർഷക സെമിനാർ നാളെ
കൽപറ്റ:കോഫി ബോർഡിൻ്റെ നേതൃത്വത്തിൽ നാളെ (25 ന്) രാവിലെ പത്തു മണിക്ക് വടുവഞ്ചാൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കാപ്പി കർഷക സെമിനാർ നടത്തും. മണ്ണ് പരിശോധനയും വളപ്രയോഗവും, കാപ്പി വിളവെടുപ്പും സംസ്കരണവും ഇന്ത്യ കോഫി







