പടിഞ്ഞാറത്തറ : വയനാട് ചുരത്തിലെ ഗതാഗത കുരുക്കിൽ ഒരു ജില്ല മുഴുവൻ വീർപ്പുമുട്ടുമ്പോൾ അതിന് പരിഹാരം കാണുവാൻ ജനപ്രതിനിധികളോ, അതിനായി സമ്മർദ്ദം ചെലുത്തുവാൻ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ തയ്യാറാകുന്നില്ലെന്ന് പൂഴിത്തോട് – പടിഞ്ഞാറത്തറ ചുരം ബദൽ റോഡ് കർമ്മ സമിതി കുറ്റപ്പെടുത്തി. 28 വർഷമായിട്ടും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി കിട്ടാത്തതിനാലാണ് ഈ പാത പൂർത്തീകരിക്കുവാൻ കഴിയാത്തതെന്ന് കേരള സർക്കാരും , അത്തരത്തിലുള്ള ഒരപേക്ഷ ഞങ്ങൾക്ക് ലഭിച്ചിട്ടില്ലയെന്ന് കേന്ദ്ര സർക്കാരും പറയുമ്പോൾ വിഢികളാകുന്നത് വയനാട്ടിലെ ലക്ഷക്കണക്കിന് ജനങ്ങളാണ്. ഭരണകൂടങ്ങളിൽ നിന്ന് നീതി നിഷേധിക്കപ്പെട്ടപ്പോഴാണ് കർമ്മ സമിതി കോടതിയെ സമീച്ചത്. നിയമ പോരാട്ടങ്ങൾക്കൊപ്പം പാതയ്ക്കായി ഭൂമി നഷ്ടപ്പെട്ടവരേയും, സമാനമനസ്ക്കർ ഉൾക്കൊള്ളുന്ന സംഘടനകളേയും ഉൾപ്പെടുത്തി ശക്തമായ സമരങ്ങൾക്കും കർമ്മ സമിതി നേത്യത്വം നൽകും. “നാടിനു വേണ്ടി നാടൊന്നാകെ “എന്ന ക്യാമ്പയിനിലൂടെ ആരംഭിക്കുന്ന സമരങ്ങളുടെ ആദ്യ പടിയായി നടന്ന യോഗം കർമ്മ സമിതി കോഡിനേറ്റർ കമൽ തുരുത്തിയിൽ ഉദ്ഘാടനം ചെയ്തു. സജി യൂ എസ് അക്ഷത വഹിച്ചു. ജോൺസൻ ഒ.ജെ, ഇബ്രാഹിം പള്ളിയാൽ , ബെന്നി വർക്കി, ഹംസ, ഇ പി ഫിലിപ്പുക്കുട്ടി, മമ്മുട്ടി കാഞ്ഞായി, സണ്ണി വരീക്കൽ,എ കെ അന്ത്രു , സാജൻ തുണ്ടിയിൽ എന്നിവർ പ്രസംഗിച്ചു.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ