മീനങ്ങാടി:യാക്കോബായ സുറിയാനി സഭ മലബാർ ഭദ്രാസനത്തിലെ അംഗങ്ങളിൽ നിന്ന് ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ടവരുടെ സംഗമം മീനങ്ങാടി അരമനയിൽ വെച്ച് നടത്തി. ഭദ്രാസന മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ.ഗീവർഗീസ് മോർ സ്തേഫാനോസ് അദ്ധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാദർ ഡോ. മത്തായി അതിരംപുഴ, പാ റേക്കര പാലോ സ് കോർ – എപ്പിസ്ക്കോപ്പ, ഫാ. ബേബി ഏലിയാസ് കാരക്കുന്നേൽ, ബേബി വാളങ്കോട്ട് എന്നിവർ ആശംസകൾ അർപ്പിച്ചു . ജനപ്രതിനിധികളെ പ്രതിനിധീകരിച്ച് മീനങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ഇ വിനയൻ മറുപടി പ്രസംഗം നടത്തി

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും