ഇരുപത്തി ഒന്നാമത് ലോക കാഴ്ച ദിനത്തോടനുബന്ധിച്ചു കുട്ടികളിലെ കാഴ്ച വൈകല്യങ്ങൾ എന്ന വിഷയത്തിൽ ജില്ലാ ആശുപത്രിയും റേഡിയോ മാറ്റൊലിയും സംയുക്തമായി തത്സമയ ഫോൺ ഇൻ പരിപാടി സംഘടിപ്പിച്ചു. ജില്ല ആശുപത്രിയിലെ ഒഫ്താൽമിക് സർജൻ ഡോ. എം. വി റൂബി, ഒപ്‌റ്റോമെട്രിസ്റ്റ് സലീം ആയത്ത് എന്നിവർ ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടി നൽകി. 16 പേർ തത്സമയ ഫോൺ ഇൻ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളുടെ സർവോന്മുഖമായ വളർച്ചക്ക് നല്ല കാഴ്ച അത്യാവശ്യമാണെന്ന് ഡോ. റൂബി പറഞ്ഞു. കുഞ്ഞ് ജനിച്ചു മൂന്നാം മാസം മുതൽ അമ്മയെ നോക്കി ചിരിക്കുകയും വസ്തുക്കളെ നോക്കുകയും ചെയ്യുന്നില്ലായെങ്കിൽ വൈദ്യ പരിശോധന നടത്തേണ്ട താണെന്നും അവർ പറഞ്ഞു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക