കൽപ്പറ്റ നിയോജക മണ്ഡലത്തിലെ പൊഴുതന പഞ്ചായത്തിലെ പെരുങ്കോട്ടയിൽ വൈദ്യുത കണക്ഷൻ പ്രവർത്തിക്ക് സി.കെ ശശീന്ദ്രൻ എം.എൽ.എ ഫണ്ടിൽ നിന്നും 6 ലക്ഷം രൂപ അനുവദിച്ചു.
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിലെ പൊതു പഠന കേന്ദ്രങ്ങളിൽ കെ.എസ്.എഫ്.ഇ യുടെ സഹകരണത്തോടെ ടെലിവിഷൻ വാങ്ങുന്നതിന് ഐ.സി ബാലകൃഷ്ണൻ എം.എൽ.എ എസ്.ഡി.എഫ് ഫണ്ടിൽ നിന്നും 2,26,175 രൂപയും പൂതാടി ഗ്രാമപഞ്ചായത്തിൽ എടക്കാട് മരിയ സദൻ റോഡ് ടാറിംഗിന് 8 ലക്ഷം രൂപയും കബനിഗിരി നിർമ്മല ഹൈസ്ക്കൂൾ പാചകപ്പുര നിർമ്മാണത്തിന് 7 ലക്ഷം രൂപയും അനുവദിച്ചു.