ബത്തേരി : ലോക എയ്ഡ്സ് ദിനത്തോടനുബന്ധിച്ച്, സെന്റർ ഫോർ പി ജി സ്റ്റഡിസ് ഇൻ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ, ബീന എംവിയുടെ നേതൃത്വത്തിൽ ബീനാച്ചി ഹൈസ്കൂളിൽ വച്ച് ബോധവൽക്കരണ തെരുവുനാടകം അവതരിപ്പിച്ചു. എയ്ഡ്സ് ബാധിതരായ ഒട്ടനവധി ജീവിതങ്ങളെ സമൂഹത്തിന്റെ മുൻനിരയിലേക്ക് കൊണ്ടുവരിക, മറ്റേതൊരു വ്യക്തിയെയും പോലെ അവർക്ക് സമത്വം ഉറപ്പുവരുത്തുക എന്നതുമാണ് ഈ വർഷത്തെ എയ്ഡ്സ് ദിനത്തിന്റെ ആശയം. ഈ സന്ദേശം എല്ലാവരിലേക്കും എത്തിക്കുകഎന്നതാണ് ദിനാചരണത്തിന്റെ ഉദ്ദേശം. ഹെഡ്മാസ്റ്റർ ബഹു. സജി. ടി. ജി ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പിന്നീട് സുൽത്താൻബത്തേരി നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി,ബത്തേരി സി എ ബെന്നി എന്നിവരുടെ നേതൃത്വത്തിൽ തെരുവു നാടകവും, ഫ്ലാഷ് മോബും സംഘടിപ്പിച്ചു.

കീം പ്രവേശനം: പഴയ ഫോർമുലയിൽ നടപടി തുടങ്ങി സർക്കാർ, 16 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: സംസ്ഥാനത്ത് കീം പ്രവേശനത്തിന് പഴയ ഫോർമുലയിൽ സർക്കാർ നടപടി തുടങ്ങി. വിദ്യാർത്ഥികൾക്ക് 16 വരെ അപേക്ഷിക്കാം. ആദ്യ അലോട്ട്മെന്റ് പട്ടിക 18ന് പ്രസിദ്ധീകരിക്കും.കേരള എഞ്ചിനിയീറിങ്,ആർകിടെക്ടർ, ഫാർമസി പ്രവേശനത്തിനുളള അടിസ്ഥാന മാനദണ്ഡമായ കീം പരീക്ഷയുടെ