മദ്യത്തെയും മയക്കുമരുന്നിനേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകള്‍ കേള്‍പ്പിക്കരുത്; എഫ് എം റേഡിയോ ചാനലുകളോട് കേന്ദ്രം

മദ്യം, മയക്കുമരുന്ന് മുതലായവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയും മഹത്വവത്ക്കരിക്കുകയും ചെയ്യുന്ന പാട്ടുകള്‍ സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ എഫ് എം റേഡിയോകള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍. ഇവ കൂടാതെ അക്രമത്തേയും കൊള്ളയേയും കുറ്റകൃത്യങ്ങളേയും തോക്ക്, ഗ്യാങ്‌സ്റ്റര്‍ സംസ്‌കാരത്തേയും മഹത്വവത്ക്കരിക്കുന്ന പാട്ടുകളും ഉള്ളടക്കവും അനുവദിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.

ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( GOPA), മൈഗ്രേഷന്‍ ഗ്രാന്റ് ഓഫ് പെര്‍മിഷന്‍ എഗ്രിമെന്റ് ( MGOPA) എന്നിവയില്‍ പറഞ്ഞിരിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും കൃത്യമായി പാലിക്കണമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ മുന്നറിയിപ്പ്. മദ്യത്തേയും മയക്കുമരുന്നുകളേയും മറ്റും പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ഉള്ളടക്കം ചില റേഡിയോ ചാനലുകള്‍ സംപ്രേക്ഷണം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാര്‍ത്താ പ്രക്ഷേപണ വിതരണ മന്ത്രാലയത്തിന്റെ കര്‍ശന മുന്നറിയിപ്പ്.

മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ലംഘിക്കുന്ന ചാനലുകള്‍ കടുത്ത ശിക്ഷാ നടപടികള്‍ നേരിടേണ്ടി വരുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മയക്കുമരുന്നുകളെ മഹത്വവത്ക്കരിക്കുന്ന ഗാനങ്ങളും പരിപാടികളും കുട്ടികളേയും യുവാക്കളേയും സാരമായി ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശങ്ങള്‍. ഇത്തരം ഉള്ളടക്കം സംപ്രേക്ഷണം ചെയ്യുന്നത് എഐആര്‍ പ്രോഗ്രാം കോഡിന്റെ ലംഘനമാണെന്നും ചാനല്‍ നിരോധിക്കുന്നതിന് ഉള്‍പ്പെടെ കേന്ദ്രത്തിന് അധികാരമുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

പുലർച്ചെ ഒരു മണിക്ക് ശേഷവും ഉറങ്ങാറില്ലേ? വിളിച്ചുവരുത്തുന്നത് വലിയ ആപത്ത്

നൈറ്റ് ഔൾ ആണോ ഏർളി ബേഡ് ആണോ എന്ന് ചോദിച്ചാൽ നൈറ്റ് ഔൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ അറിയാൻ ഉറക്കം ഇങ്ങനെ വൈകുന്നത് നല്ലതല്ലെന്ന് മാത്രമല്ല, നിങ്ങൾ സ്വന്തം ആരോഗ്യത്തെ തന്നെ വെല്ലുവിളിക്കുന്നത്. എഴുപതിനായിരത്തിൽ

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന വർദ്ധിക്കുന്നു ; എങ്ങനെ പ്രതിരോധിക്കാം?

30 വയസ് കഴിഞ്ഞവരിൽ മുട്ടുവേദന കൂടി വരുന്നതായി പഠനം. കാൽമുട്ടിലെ ഘടനാപരമായ മാറ്റങ്ങൾ, അതായത് നേരിയ തരുണാസ്ഥി വൈകല്യങ്ങൾ, ചെറിയ അസ്ഥി സ്പർസ് എന്നിവ 30 വയസ്സുള്ള വ്യക്തികളിൽ പലപ്പോഴും രോഗലക്ഷണങ്ങളില്ലാതെ കാണപ്പെടുന്നതായി കണ്ടെത്തി.

ഹെയർ കളർ ഉപയോഗിക്കുന്നവരേ സൂക്ഷിക്കുക; വൃക്കരോഗത്തിന് സാധ്യതയെന്ന് പഠനം

ഒരു നല്ല ഹെയര്‍ മേക്കോവര്‍ ആഗ്രഹിക്കുന്നവരാണ് നമ്മളില്‍ പലരും. മുടിക്ക് വരുത്തുന്ന മാറ്റങ്ങള്‍ നമ്മളെ പലരേയും പലപ്പോഴും ഒന്ന് റിഫ്രഷ് ചെയ്യും. അത്തരത്തില്‍ പലരും ഒരു മാറ്റത്തിനായി തിരഞ്ഞെടുക്കുന്ന ഒന്നാണ് ഹെയര്‍ കളറിംഗ്. അങ്ങനെ

ഫെവിക്വിക്കില്‍ കൈ ഒട്ടിപിടിച്ച് പോയിട്ടുണ്ടോ ? ഇനി അതുണ്ടാവില്ല, ഈ ട്രിക്കുകള്‍ അറിഞ്ഞു വെച്ചോളൂ.

ഫെവിക്വിക്ക് ഉപയോഗിക്കുന്നതിനിടയില്‍ ഒരിക്കലെങ്കിലും നമ്മുടെയൊക്കെ കൈയ്യില്‍ അതിൻ്റെ പശ ഒട്ടി പിടിച്ചിട്ടുണ്ടാവും. പലപ്പോഴും ഇത് കൈയ്യില്‍ നിന്ന് നീക്കം ചെയ്യാന്‍ നല്ല ബുദ്ധിമുട്ടുമാണ്. ചില സമയങ്ങളിൽ ഇതിലെ പശ നമ്മുടെ രണ്ട് വിരലുകൾ തമ്മിലോ

ഓൺലൈൻ ടാക്സികൾ തടയൽ; പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസം, ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്ന് മന്ത്രി കെ ബി ​ഗണേഷ് കുമാർ

ഓൺലൈൻ ടാക്സികൾ തടയുന്ന പരമ്പരാ​ഗത ടാക്സി ഡ്രൈവർമാർക്ക് മുന്നറിയിപ്പുമായി ഗതാ​ഗത വകുപ്പ് മന്ത്രി കെ ബി ​ഗണേഷ് കുമാർ. ടാക്സി ഡ്രൈവർമാർ നടത്തുന്നത് ​ഗുണ്ടായിസമാണെന്നും ആക്രമണം നടത്തിയാൽ ലൈസൻസ് റദ്ദാക്കുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്

ഗതാഗത നിയന്ത്രണം

സുൽത്താൻ ബത്തേരി- പുൽപ്പള്ളി-പെരിക്കല്ലൂർ കടവ് റോഡിൽ ടാറിങ് പ്രവൃത്തി നടക്കുന്നതിനാൽ പെരിക്കല്ലൂർ കടവ് മുതൽ പട്ടാണികൂപ്പ് വരെയുള്ള ഭാഗത്ത് ഇ (നവംബർ 9, 10) ഇന്നും നാളെയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നു. വാഹനങ്ങൾ പട്ടാണികൂപ്പ്–മൂന്ന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.