തോല്‍പ്പെട്ടി: ക്രിസ്തുമസ്, ന്യൂയയര്‍ സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി തോല്‍പ്പെട്ടി എക്‌സൈസ് ചെക്ക് പോസ്റ്റ് എക്‌സൈസ് ഉദ്യോഗസ്ഥരും മാനന്തവാടി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായി ചെക്ക് പോസ്റ്റില്‍ വെച്ച് നടത്തിയ വാഹന പരിശോധനയില്‍ ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്നു കേരള ആര്‍ടിസി ബസ്സിലെ യാത്രക്കാരനായ യുവാവില്‍ നിന്നും മയക്കുമരുന്ന് പിടികൂടി.കോഴിക്കോട് ഒളവണ്ണ സ്വദേശി മദാരി വീട്ടില്‍ മുഹ്‌സിന്‍ മദാരി (27) ആണ് 6.6ഗ്രാം മെത്താ ഫിറ്റമനുമായി പിടിയിലായത്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബില്‍ജിത്ത് പി.ബി നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ സുരേഷ് വെങ്ങാലിക്കുന്നേല്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനോദ് പി.ആര്‍, മനു.കെ, നിക്കോളാസ് ജോസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസറായ സല്‍മ. കെ.ജോസ്, ഡ്രൈവര്‍ അബ്ദുല്‍ റഹീം എം.വി എന്നിവര്‍ പങ്കെടുത്തു.

റഫറി സെമിനാര്‍ നടത്തി.
കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ അംഗീകൃത വയനാട് ഡിസ്ട്രിക്ട് കരാട്ടെ ഡൊ അസോസിയേഷന്‍ റഫറി സെമിനാര്‍ നടത്തി. സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ വെച്ച് നടന്ന സെമിനാര്‍ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.മധു ഉദ്ഘാടനം ചെയ്തു. സ്പോര്‍ട്സ്