ഇതാ ആ ഭാഗ്യവാന്‍! അബുദാബി ബിഗ് ടിക്കറ്റില്‍ 66 കോടി നേടിയത് കാര്‍ വാഷ് ജീവക്കാരന്‍; ഇനി ജീവിതം മാറുമെന്ന് ഖാദര്‍

അബുദാബി: അബുദാബി ബിഗ് ടിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും വലിയ തുകയായ 66 കോടിയിലേറെ രൂപ (30 ദശലക്ഷം ദിര്‍ഹം) നേടിയ ഇന്ത്യക്കാരനെ കണ്ടെത്തി.
തമിഴ്‌നാട് സ്വദേശിയായ ഖാദര്‍ ഹുസൈന്‍ (27)നെയാണ് ഭാഗ്യദേവത കടാക്ഷിച്ചിരിക്കുന്നത്. ഖാദര്‍ ഷാര്‍ജയിലെ കാര്‍ വാഷ് കമ്പനിയിലാണ് ജോലി ചെയ്യുന്നത്.

ഖാദര്‍ കഴിഞ്ഞ ശനിയാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഖാദറിന് ഭാഗ്യം ലഭിച്ചത്. നാട്ടില്‍ അവധിയാഘോഷിക്കാന്‍ പോയിരുന്നതിനാല്‍ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് കഴിഞ്ഞിരുന്നില്ല.

തന്റെ തന്നെ കമ്പനിയില്‍ ജോലി ചെയ്യുന്ന സുഹൃത്തിനൊപ്പമാണ് ഇയാള്‍ ടിക്കറ്റെടുത്തത്. സമ്മാനത്തുക തുല്യമായി പങ്കിടും. പ്രതിമാസം 1,500 ദിര്‍ഹം ശമ്പളത്തിനാണ് ഖാദര്‍ ഹുസൈന്‍ ജോലി ചെയ്യുന്നത്. സുഹൃത്ത് 1200 ദിര്‍ഹത്തിനും. തനിക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയില്ലെന്നും എത്ര വര്‍ഷം ജോലി ചെയ്താലും ഇത്രയേറെ പണം സമ്പാദിക്കാന്‍ കഴിയില്ലെന്നും ഖാദര്‍ ഹുസൈന്‍ പറഞ്ഞു.

ഭാഗ്യം ലഭിച്ച വിവരമറിയുമ്പോള്‍ ഞാന്‍ നാട്ടില്‍ സുഹൃത്തിന്റെ വീട്ടിലായിരുന്നു. വിവരമറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. ആദ്യം തന്നെ ദൈവത്തിന് നന്ദി പറഞ്ഞു. ഇങ്ങനെ ഒരു ദിവസം ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഇനി ജീവിതം പൂര്‍ണമായും മാറുമെന്ന് ഖാദര്‍ പറയുന്നു.

എനിക്ക് ഇനിയും യുഎഇയില്‍ താമസിക്കണം. കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണം. സമ്മാനം കുടുംബത്തെയാകെ സന്തോഷിപ്പിച്ചിരിക്കുന്നു. തമിഴ്‌നാട്ടില്‍ ഒരു വീട് പണിയണമെന്നാണ് ആദ്യത്തെ ആഗ്രഹമെന്ന് ഖാദര്‍ ഹുസൈന്‍ പറഞ്ഞു.

വാടക വീട്ടിലാണ് താമസിക്കുന്നത്, എനിക്കും എന്റെ മാതാപിതാക്കള്‍ക്കുമായി ഒരു വീട് പണിയണം. അഞ്ചു വര്‍ഷത്തിലേറെയായി യുഎഇയില്‍ ജോലി ചെയ്യുകയാണ് ഇദ്ദേഹം. ഇനി സ്വന്തമായി ഒരു ബിസിനസ് ആരംഭിക്കാനാണ് പദ്ധതി. വൈകാതെ തന്നെ സമ്മാനം കൈപ്പറ്റാന്‍ യുഎഇയില്‍ തിരിച്ചെത്താനിരിക്കുകയാണ്.

കത്തിക്കയറി വെളിച്ചെണ്ണ വില; ഡിസ്കൗണ്ട് തട്ടിപ്പുകളിൽ വീണു പോകല്ലേ! വ്യാജനെ ഒഴിവാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കര്‍ശന പരിശോധന

തിരുവനന്തപുരം: വിപണിയിലെ വെളിച്ചെണ്ണയുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വെളിച്ചെണ്ണ നിര്‍മ്മാണ യൂണിറ്റുകളിലും മൊത്ത, ചില്ലറ വ്യാപാര കേന്ദ്രങ്ങളിലുമാണ് ഓപ്പറേഷന്‍

സ്കൂൾ സമയമാറ്റത്തിൽ ബുധനാഴ്ച ചർച്ച, വിവിധ സംഘടനകൾ പങ്കെടുക്കും, സമസ്തയുടെ എതിര്‍പ്പിന് പിന്നാലെ നീക്കം

സ്കൂൾ വിദ്യാ‍ര്‍ത്ഥികളുടെ പഠന സമയം മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവിധ സംഘടനകളുമായി സംസ്ഥാന സര്‍ക്കാര്‍ ച‍ര്‍ച്ച നടത്തും. ബുധനാഴ്ച വൈകിട്ട് 3 മണിക്കാണ് ച‍ര്‍ച്ച. സമയ മാറ്റത്തെ സമസ്തയടക്കം സംഘടനകൾ ശക്തമായി എതിർത്തിരുന്നു. സമരം അടക്കം

അവിവാഹിതരായ കപ്പിളാണോ; സോറി ഇന്ത്യയിൽ റൂമില്ല.

സോറി ഇന്ത്യ അത്ര കപ്പിള്‍ ഫ്രണ്ട്‌ലി അല്ല. അവിവാഹിതരായ കപ്പിള്‍സിന് ഇന്ത്യയില്‍ ഹോട്ടല്‍ മുറി കിട്ടില്ലേ.. കിട്ടാന്‍ പ്രയാസമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. നിങ്ങള്‍ പങ്കാളിയുമായി ഒന്നിച്ച് ഒരു യാത്രയ്ക്ക് ഒരുങ്ങി. പോകാനുള്ള പെട്ടി വരെ

ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ്.സി.സി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും ബി.എ മലയാളത്തിൽ ഒന്നാം റാങ്ക് നേടി സിസ്റ്റർ അലീന ജോസഫ് എഫ് സി സി. ഫ്രാൻസിസ്കൻ ക്ലാരിസ്റ്റ് സന്യാസിനി സമൂഹത്തിന്റെ, മാനന്തവാടി പ്രൊവിൻസിൽ അംഗമായ സിസ്റ്റർ അലീന ഗുരുവായൂർ ലിറ്റിൽ

അഖിലകേരള വായനോത്സവം ജൂലൈ 20ന്

കൽപ്പറ്റ : കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന അഖിലകേരള വായനോത്സവം ജൂലൈ 20 ഞായറാഴ്ച്ച 3 മണിക്ക് ജില്ലയിലെ ലൈബ്രറികളിൽ മുതിർന്നവരുടെ രണ്ട് വിഭാഗങ്ങളിലായി നടക്കും. ലൈബ്രറി തലത്തിൽ നിന്നും വിജയിക്കുന്ന രണ്ട്

നിർമ്മാണ തൊഴിലാളി യൂണിയൻ(സിഐടിയു) ജില്ലാ കൺവെൻഷൻ കൽപ്പറ്റയിൽ

നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ വിതരണം ചെയ്യണമെന്നും, പെൻഷൻ കുടിശ്ശിക വിതരണം,ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ വിവാഹ, ചികിത്സ ധനസഹായം മറ്റാനുകൂല്യങ്ങളും വിതരണം ചെയ്യണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി കെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.