ആധാറിലെ വിവരങ്ങള്‍ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യാം; അറിയേണ്ടതെല്ലാം

വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത തിരിച്ചറിയല്‍ രേഖയായി മാറിയിരിക്കുകയാണ്. പേര്, ജനനത്തീയതി, ചിത്രം അടക്കം ഒരാളുടെ വിവരങ്ങള്‍ എല്ലാം അടങ്ങുന്നതാണ് ആധാര്‍.

ആധാറില്‍ വ്യക്തിഗത വിവരങ്ങള്‍ മാറ്റുന്നതിന് ആധാര്‍ സെന്റില്‍ പോകുന്നതാണ് പതിവ്. ആധാര്‍ സെന്ററില്‍ പോകാതെ തന്നെ ഓണ്‍ലൈനിലൂടെ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനുള്ള സൗകര്യം യുഐഡിഎഐ ഒരുക്കിയിട്ടുണ്ട്. മൊബൈല്‍ നമ്പര്‍, പേര്, മേല്‍വിലാസം, ജനനത്തീയതി, ഇ-മെയില്‍ ഐഡി തുടങ്ങിയവ ഓണ്‍ലൈനായി അപ്‌ഡേറ്റ് ചെയ്യുന്നതിനുള്ള സംവിധാനമാണ് യുഐഡിഎഐ പോര്‍ട്ടലില്‍ ക്രമീകരിച്ചിരിക്കുന്നത്.

ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യുന്ന വിധം:

1. യുഐഡിഎഐ പോര്‍ട്ടല്‍ സന്ദര്‍ശിക്കുക

2. ലോഗിന്‍ ചെയ്യുക

3. 12 അക്ക ആധാര്‍ നമ്പര്‍ നല്‍കുക

4. ക്യാപ്ച കോഡ് നല്‍കിയ ശേഷം വരുന്ന ഒടിപി നമ്പര്‍ നല്‍കുക

5. യുഐഡിഎഐയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്കാണ് ഒടിപി വരിക

6. അപ്‌ഡേറ്റ് ആധാര്‍ ഓണ്‍ലൈനില്‍ ക്ലിക്ക് ചെയ്ത് മുന്നോട്ടുപോകുക

7. അപ്‌ഡേറ്റ് ചെയ്യേണ്ടത് ഏതാണെന്ന് നോക്കി മാറ്റം വരുത്തുക ( ഉദാഹരണമായി പേര്)

8. പ്രോസീഡ് ടു അപ്‌ഡേറ്റ് ആധാറില്‍ ക്ലിക്ക് ചെയ്യുക

9. ആവര്‍ത്തിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതിന് പരിധി ഉണ്ട് എന്ന കാര്യം ഓര്‍ക്കുക. അതിനാല്‍ അപ്‌ഡേറ്റ് ചെയ്യുമ്പോള്‍ സൂക്ഷ്മത അനിവാര്യമാണ്

10. പ്രീവ്യൂവില്‍ ക്ലിക്ക് ചെയ്ത് വരുത്തിയ മാറ്റങ്ങള്‍ പരിശോധിക്കുക

11. ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഫീസായ 50 രൂപ അടയ്ക്കുക

12. ഫീസ് അടച്ച ശേഷം ലഭിക്കുന്ന അപ്‌ഡേഷന്‍ റിക്വിസ്റ്റ് നമ്പര്‍ ഉപയോഗിച്ച് ഇടയ്ക്കിടെ ആധാര്‍ അപ്‌ഡേഷന്റെ സ്റ്റാറ്റസ് നോക്കുക. അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കാന്‍ 90 ദിവസം വരെ സമയമെടുക്കാം. അപ്‌ഡേഷന്‍ പൂര്‍ത്തിയാക്കിയാല്‍ പുതിയ ആധാര്‍ കാര്‍ഡിന്റെ പ്രിന്റ് എടുക്കാവുന്നതാണ്.

കൂടികാഴ്ച്ച

ഫുട്‌ബോളിൽ ഡി ലൈസൻസ്, സ്വയം പ്രതിരോധ പരിശീലനത്തിൽ അംഗീകൃത പരിശീലനം എന്നിവയാണ് യോഗ്യത. ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 15ന് രാവിലെ 11ന് ജില്ലാ സ്‌പോർട്‌സ് കൗൺസിൽ ഓഫീസിൽ നടക്കുന്ന കൂടികാഴ്ച്ചയിൽ പങ്കെടുക്കേണ്ടതാണ് ഫോൺ- 9778471869, 202658

കാന്റീന്‍ നടത്തിപ്പിന് താത്പര്യപത്രം ക്ഷണിച്ചു.

മുട്ടിൽ ഡബ്ല്യൂ.എം.ഒ കോളേജിലെ കാന്റീന് ഏറ്റെടുത്ത് നടത്താൻ സന്നദ്ധരായവരിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. ഹോട്ടൽ, കാന്റീന് നടത്തി പരിചയമുള്ളവർക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് കോളേജ് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 9995505071

ജല വിതരണം മുടങ്ങും

കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജല അതോറിറ്റിയുടെ എമിലി ടാങ്ക് ക്ലീൻ ചെയ്യുന്നതിന്റെ ഭാഗമായി നാളെ (സെപ്റ്റംബർ 11) രാവിലെ എട്ട് മുതൽ വൈകിട്ട് 5.30 വരെ വിവിധ പ്രദേശങ്ങളിൽ ജല വിതരണം തടസ്സപ്പെടും. എന്നാൽ പുലർച്ചെ

വൈദ്യുതി മുടങ്ങും

വൈത്തിരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ അറ്റകുറ്റ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൻ ചാത്ത്, ഓടത്തോട്, കൂട്ടുമുണ്ട, വെള്ളം കൊല്ലി, ചുണ്ടയിൽ, ചേലോട്, കണ്ണാടിച്ചോല, തളിമല ,പഴയ വൈത്തിരി, മുള്ളൻപാറ, ചാരിറ്റി, ചാരിറ്റി ഹെൽത്ത് സെൻറർ, തളിപ്പുഴ,

ക്രഷ് ഹെൽപ്പർ നിയമനം

ചുണ്ടക്കൊല്ലി അങ്കണവാടിയില്‍ പ്രവർത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ക്രഷ് ഹെല്‍പ്പര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. പുൽപ്പള്ളി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസക്കാരായ 18നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകൾക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ സെപ്റ്റംബര്‍

സീറ്റൊഴിവ്

കല്‍പ്പറ്റ ഗവ കോളജില്‍ വിവിധ കോഴ്സുകളില്‍ സീറ്റൊഴിവുണ്ട്. എസ്.സി, എസ്.ടി വിഭാഗത്തിന് എം.എ ജേർണലിസം കോഴ്‌സിലും, എസ്.സി, വിഭാഗകാര്‍ക്ക് എം.എ ഹിസ്റ്ററി കോഴ്‌സിലുമാണ് സീറ്റൊഴിവുകളുള്ളത്. കാലിക്കറ്റ് സര്‍വകലാശാല പി.ജി പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ള താത്പര്യമുള്ള

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.