ചെന്നലോട്: വഴിയാത്രക്കാർക്കും സാമൂഹ്യ സാമൂഹ്യവിരുദ്ധ ശല്യം കൊണ്ട് ബുദ്ധിമുട്ടുന്ന പ്രദേശവാസികൾക്കും ഏറെ ഗുണപ്രദമായ രീതിയിൽ ക്രിസ്തുമസ് പുതുവത്സര സമ്മാനമായി അഡ്വ. ടി സിദ്ദിഖ് എംഎൽഎയുടെ 2021-22 വർഷത്തെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി തരിയോട് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ ചെന്നലോട് പ്രദേശത്ത് അനുവദിച്ച ലോമാസ്റ്റ് ലൈറ്റ്, തരിയോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സൂന നവീൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പറും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമായ ഷമീം പാറക്കണ്ടി അധ്യക്ഷത വഹിച്ചു.
ജോസ് മുട്ടപ്പള്ളി, ജോസഫ് കൂവക്കൽ, ദേവസ്യ മുത്തോലിക്കൽ, ടി ഡി ജോയ്, പി അബു, കെ സത്താർ, ഉസ്മാൻ പാറക്ക, സിബി കൂവക്കൽ, മുബീന സുനീർ, സാഹിറ അഷ്റഫ്, ഇ എം സെബാസ്റ്റ്യൻ, എൻ എം വർഗീസ്, ജോസഫ് തുടങ്ങിയവർ സംസാരിച്ചു വികസന സമിതി സെക്രട്ടറി കുര്യൻ പായിക്കാട്ട് സ്വാഗതവും എ കെ മുബഷിർ നന്ദിയും പറഞ്ഞു