സങ്കല്‍പ്പത്തിലെ ജീവിത പങ്കാളി: മനസ്സുതുറന്ന് രാഹുല്‍ ഗാന്ധി

മുംബൈ: ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ വെളിപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അമ്മ സോണിയാ ഗാന്ധിയുടെയും മുത്തശ്ശി ഇന്ദിരാ ഗാന്ധിയുടെയും ഗുണങ്ങള്‍ ഒത്തുചേര്‍ന്ന സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണ് ആഗ്രഹമെന്ന് രാഹുല്‍ പറഞ്ഞു. ഭാരത് ജോഡോ യാത്രക്കിടെ ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സങ്കല്‍പ്പത്തിലെ ജീവിത പങ്കാളിയെ കുറിച്ച് രാഹുല്‍ മനസ്സുതുറന്നത്.

തന്‍റെ ജീവിതത്തിലെ സ്നേഹമാണ് മുത്തശ്ശി ഇന്ദിരാ ഗാന്ധിയെന്നും സോണിയാ ഗാന്ധി കഴിഞ്ഞാൽ മുത്തശ്ശി തനിക്കു രണ്ടാമത്തെ അമ്മയാണെന്നും രാഹുൽ പറഞ്ഞപ്പോഴാണ് യുട്യൂബര്‍ ജീവിത പങ്കാളിയെ കുറിച്ചുള്ള ചോദ്യംചോദിച്ചത്. മുത്തശ്ശിയുടെ സ്വഭാവ സവിശേഷതകളുള്ള ഒരു സ്ത്രീയെ ജീവിത പങ്കാളിയാക്കാനാണോ താത്പര്യമെന്നായിരുന്നു ചോദ്യം. രാഹുലിന്‍റെ മറുപടിയിങ്ങനെ- “അതൊരു രസകരമായ ചോദ്യമാണ്. മുത്തശ്ശിയുടെ സ്വഭാവ ഗുണങ്ങള്‍ക്കൊപ്പം എന്‍റെ അമ്മയുടെ ഗുണഗണങ്ങൾ കൂടിയുള്ള സ്ത്രീ ആണെങ്കില്‍ വളരെ നല്ലത്”.

സൈക്കിളുകളും മോട്ടോര്‍ സൈക്കിളുകളും ഓടിക്കാനുള്ള ഇഷ്ടത്തെ കുറിച്ചും രാഹുല്‍ പറഞ്ഞു. താന്‍ ഇലക്ട്രിക് സ്കൂട്ടര്‍ ഓടിച്ചിട്ടുണ്ട്. പക്ഷേ ഒരിക്കലും ഇലക്ട്രിക് ബൈക്ക് ഓടിച്ചിട്ടില്ല. ഇലക്ട്രിക് മോട്ടോറുകളുള്ള സൈക്കിളുകളും മൗണ്ടൻ ബൈക്കുകളും നിര്‍മിക്കുന്ന ചൈനീസ് കമ്പനിയെ കുറിച്ചും രാഹുല്‍ പറഞ്ഞു. തനിക്ക് സ്വന്തമായി കാര്‍ ഇല്ലെന്നും രാഹുല്‍ അഭിമുഖത്തിനിടെ പറഞ്ഞു.

“എനിക്ക് ശരിക്കും കാറുകളോട് താൽപ്പര്യമില്ല. മോട്ടോർ ബൈക്കുകളോടും താൽപ്പര്യമില്ല. പക്ഷേ മോട്ടോർ ബൈക്ക് ഓടിക്കാൻ ഇഷ്ടമാണ്. എനിക്ക് വേഗതയില്‍ സഞ്ചരിക്കുകയെന്ന ആശയം ഇഷ്ടമാണ്. വായുവിൽ , വെള്ളത്തിൽ , ഭൂമിയില്‍… സ്വന്തം ഊർജം കൊണ്ട് സൈക്കി‍ൾ ചവിട്ടിയുള്ള യാത്രയാണ് കാറിലും ബൈക്കിലും സഞ്ചരിക്കുന്നിതിനേക്കാൾ ഇഷ്ടം”- രാഹുല്‍ പറഞ്ഞു.

പപ്പു എന്നെല്ലാം വിളിച്ചു പരിഹസിക്കുന്നവരോട് പരിഭവമില്ലെന്നും രാഹുല്‍ വ്യക്തമാക്കി. മിണ്ടാപ്പാവ എന്ന് പരിഹസിക്കപ്പെട്ട ഇന്ദിരാ ഗാന്ധിയാണ് ഉരുക്കു വനിതയെന്ന് അറിയപ്പെട്ടത്. പപ്പു എന്നല്ല, വേറെ എന്തെങ്കിലും പേരു വിളിച്ചാലും പ്രശ്നമില്ല. ഉള്ളില്‍ ഭയമുള്ളവരാണ് ഇത്തരം പേരുകളുമായി വരുന്നത്. തന്റെ മനസ്സ് ശാന്തമാണെന്നും രാഹുല്‍ പറഞ്ഞു.

സായാഹ്ന ഒ. പി ഡോക്ടർ നിയമനം

പനമരം സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ സായാഹ്ന ഒപി യിലേക്ക് താത്കാലിക ഡോക്ടർ നിയമനം നടത്തുന്നു. താത്പര്യമുള്ളവർ എംബിബിഎസ്, കേരള മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 18 രാവിലെ 10. 30 ന് പനമരം ബ്ലോക്ക്

ആസ്‌പിരേഷണൽ സമ്പൂർണ്ണത അഭിയാൻ സമാപനയോഗം സെപ്റ്റംബർ 20ന്

ആസ്‌പിരേഷണൽ ജില്ല – ബ്ലോക്ക് പദ്ധതികളുടെ സമ്പൂർണ്ണത അഭിയാൻ ജില്ലാ സമാപനയോഗം സെപ്റ്റംബർ 20ന് സുൽത്താൻ ബത്തേരി സപ്ത ഹോട്ടലിൽ നടക്കും. സമ്പൂർണ്ണത അഭിയാൻ ക്യാമ്പിൽ മികച്ച പ്രവർത്തനങ്ങൾ നടത്തിയ തദ്ദേശ ഭരണ സ്ഥാപനങ്ങളെയും

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.