2022ല്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ഓര്‍ഡര്‍ ചെയ്തത് ഈ ഭക്ഷണം; റിപ്പോര്‍ട്ടുമായി സൊമാറ്റോ

പുരാതനകാലം മുതലേ അതുല്യമായൊരു പാചകപാരമ്പര്യമാണ് രാജ്യത്തിനുള്ളത്. ഇനത്തിലും ഗുണത്തിലും നിറത്തിലും വൈവിധ്യം പുലർത്തിയിരുന്ന അക്കാലത്തെ ഓരോ വിഭവങ്ങളും ഏറെ സ്വാദിഷ്ഠവും സമീകൃതവുമായിരുന്നു. എന്നാല്‍ ഇന്ന് വിത്യസ്തങ്ങളായ വിഭവങ്ങൾ കഴിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത്? പാചകകൂട്ടുകൾ നോക്കി വീട്ടിൽ പരീക്ഷിച്ചും ഹോട്ടലുകളെ ആശ്രയിച്ചും ആളുകൾ വിത്യസ്ത രുചികൾ തേടുകയാണ് ഇന്ന്.

ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി വ്യാപകമായ കാലം കൂടിയാണിത്. പ്രത്യേകിച്ച് തിരക്കേറിയ ജീവിതം നയിക്കുന്നവര്‍ക്ക് എപ്പോഴും ഒരു സഹായമാണ് ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകള്‍. ഇഷ്ടപ്പെട്ട വിഭവങ്ങൾ നേരെ ആപ്പിൽ കയറി ഓർഡർ ചെയ്താൽ മതിയാവും.

അപ്പോൾ ഇന്ത്യയിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ ഓർഡർ ചെയ്ത ഭക്ഷണം ഏതായിരിക്കും? അതേ, 2022-ൽ ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്തത് ബിരിയാണി തന്നെയാണെന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ പറയുന്നത്.
2021-ലും ബിരിയാണി തന്നെയായിരുന്നു ഏറ്റവും കൂടുതല്‍ ആളുകള്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം. 2022ൽ ഓരോ മിനിറ്റിലും 186 ബിരിയാണിവരെ വിറ്റ് പോയെന്നാണ് ഇവരുടെ കണക്കുകള്‍ പറയുന്നത്.

അതേസമയം 2022ൽ ഓരോ മിനിറ്റിൽ 137 ബിരിയാണി വരെ ഓര്‍ഡര്‍ പോകുന്നുണ്ടെന്നാണ് സ്വിഗ്ഗിയുടെ കണക്കുപ്രകാരം പറയുന്നത്. സൊമാറ്റോയുടെ കണക്കുപ്രകാരം രണ്ടാം സ്ഥാനം പിസയ്ക്ക് ആണ്. ഓരോ മിനിറ്റിലും 139 പിസ വരെ വിറ്റ് പോയെന്നാണ് ഇവരുടെ സൊമാറ്റോയുടെ കണക്കുകള്‍ പറയുന്നത്.

ഇന്ത്യയില്‍ തുടര്‍ച്ചയായി ഏഴാം വര്‍ഷം ആണ് ഏറ്റവുമധികം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യപ്പെടുന്ന വിഭവമായി ചിക്കൻ ബിരിയാണി തെരഞ്ഞെടുക്കപ്പെടുന്നത്. രാജ്യത്ത് ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി എന്ന കണക്കിലെങ്കിലും ഓര്‍ഡര്‍ പോകുന്നതായാണ് സ്വിഗ്ഗി ചൂണ്ടിക്കാട്ടുന്നത്.

വിജ്ഞാന കേരളം: പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു.

തൊഴിൽ അന്വേഷകരായ അഭ്യസ്ഥവിദ്യർക്ക് തൊഴിൽ അവസരങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ വൈത്തിരി ഗ്രാമപഞ്ചായത്തിൽ വിജ്ഞാന കേരളം പ്രാദേശിക തൊഴിൽമേള സംഘടിപ്പിച്ചു. വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് 15ലധികം തൊഴിൽ ദാതാക്കളും 250 ഓളം തൊഴിൽ അന്വേഷകരും പങ്കെടുത്തു. സെന്റ്

ജില്ലയിൽ 11-ാമത് മാ കെയർ സെന്റർ ആരംഭിച്ചു.

കുടുംബശ്രീ ജില്ലാ മിഷന്റെ 11-ാമത്തെ മാ കെയർ സെന്റർ പനങ്കണ്ടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ചു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. സ്റ്റേഷനറി ഉത്പന്നങ്ങൾ, ലഘു ഭക്ഷണം, പാനീയങ്ങൾ,

ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക് സംഘടിപ്പിച്ചു.

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ പ്രകടനം വളർത്തുകയും ത്വരിതപ്പെടുത്തുകയും ചെയ്യുന്നതിനായി ലോക ബാങ്ക് , കേന്ദ്ര എംഎസ്എംഇ വകുപ്പ്, കേരള വ്യവസായ വകുപ്പ് എന്നിവ സംയുക്തമായി ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏകദിന റാമ്പ് എംഎസ്എംഇ ക്ലിനിക്

ഏറാട്ടുകുണ്ടിലേക്ക് അക്ഷരവെളിച്ചം; ഉന്നതിയിലെ അഞ്ചു കുട്ടികള്‍ സ്‌കൂളിലേക്ക്

മുഖ്യധാരാ സമൂഹവുമായി അകന്നു ജീവിക്കാൻ ആഗ്രഹിക്കുന്ന ഏറാട്ടുകുണ്ട് ഉന്നതിയിൽ നിന്ന് അക്ഷരവെളിച്ചം നേടാന്‍ തയ്യാറായി പുതിയ തലമുറയിലെ കുരുന്നുകള്‍. കാടിന്റെ വന്യത അമ്മയുടെ മടിത്തട്ടായും കാട്ടാറിന്റെ താരാട്ട് ജീവനായും ഉള്‍ക്കൊണ്ടു ജീവിക്കുന്ന പണിയ വിഭാഗത്തിലെ

ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസില്‍ ഇന്‍വര്‍ട്ടര്‍ സ്ഥാപിക്കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ സെപ്റ്റംബര്‍ 30 ന് രാവിലെ 11 നകം സി.ഡി.പി.ഒ ഐ.സി.ഡി.എസ് മാനന്തവാടി അഡീഷണല്‍, പീച്ചംകോട്

പാല്‍ വിതരണത്തിന് റീ-ടെന്‍ഡര്‍ ക്ഷണിച്ചു.

മാനന്തവാടി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിന് കീഴിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, ഇടവക ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് പാല്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും റീ-ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 30 ന് ഉച്ചയ്ക്ക് രണ്ടിനകം

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.