കൊച്ചി : കേന്ദ്ര സർക്കാർ നീതി ആയോഗിന്റെ റിസോഴ്സ് എൻ.ജി.ഒ. ആയി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സോഷ്യൽ റിസർച്ച് സൊസൈറ്റി മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ നാമധേയത്തിൽ ഏർപ്പെടുത്തിയ അവാർഡിന് വയനാട്ടിലെ ദ്വാരക സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പാൾ ഡോ.ഷൈമ ടി ബെന്നിയെ തെരഞ്ഞെടുത്തു. ഇരുപത്തിയാറ് വർഷത്തെ അധ്യാപന പരിചയമുള്ള അധ്യാപികയുടെ വിവിധ മേഖലയിലെ പ്രശംസനീയമായ പ്രവർത്തനങ്ങൾക്കാണ് സാഗി സംസ്ഥാന നോഡൽ ഓഫീസർ ഡോ. അബ്ദുൽ ജബ്ബാർ അഹമദിന്റെ അധ്യക്ഷതയിലുള്ള അവാർഡ് ജൂറി കമ്മറ്റി തെരഞ്ഞെടുത്തത്.
എ.പി.ജെ. അബ്ദുൽ കലാമിന്റെ ജൻമദിന മായ ഒക്ടോബർ 15 ന് തൃശൂർ – പുതുക്കാടുള്ള ഐ.സി.സി.എസ്. എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് കോവിഡ് മാനദണ്ഡങ്ങൾക്ക് വിധേയമായി ഫലകവും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ് വിതരണം ചെയ്യുമെന്ന് എസ്.ആർ.എസ്. ചെയർമാൻ പ്രൊഫ. ഡോ. നിസാം റഹ്മാൻ അറിയിച്ചു .

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.
രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി