കർഷകരുടെ വരുമാനം ഇരട്ടി ആക്കുന്ന ബില്ലുകളാണ് കേന്ദ്ര സർക്കാർ ഇപ്പോൾ നിയമം ആക്കിയിരിക്കുന്നതെന്നും, ഇടനിലക്കാർ ഇല്ലാതാകുന്നതോടെ കൂടി കർഷകന് ഇരട്ടി ലാഭം ലഭിക്കുകയും ചെയ്യുമെന്നും ഇവർ പറഞ്ഞു. എപിഎംസി ആക്ട് പ്രകാരം കർഷകന്റെ വിളകൾ നിശ്ചിത മാർക്കറ്റിൽ മാത്രമേ വിൽക്കാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഈ ഭേദഗതിയോടെ ഉൽപ്പന്നങ്ങൾ ആർക്കും വിലപേശി വിൽക്കാം. കർഷകർക്ക് ഇടനിലക്കാരില്ലാതെ തന്നെ തന്റെ ഉൽപ്പന്നങ്ങൾ വിൽക്കുവാനും സാധിക്കുമെന്നും, ഇടതു വലതു പാർട്ടികൾ ഇതിനെതിരെ നടത്തുന്ന പ്രചരണങ്ങൾ തികച്ചും അസംബന്ധമാണെന്നും അവർ പറഞ്ഞു. ഈ ബില്ല് നിയമമാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചു കൊണ്ടും, മുഖ്യമന്ത്രിയുടെ പൂർണ്ണ പിന്തുണ ആവശ്യപ്പെട്ടും രണ്ടുപേർക്കും കത്തുകൾ അയക്കുമെന്നും കർഷക മോർച്ച ഭാരവാഹികൾ അറിയിച്ചു. കർഷക മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി വിബിൻ,കർഷക മോർച്ച ജില്ലാ പ്രസിഡന്റ് ആരോട രാമചന്ദ്രൻ, ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് കെ.ശ്രീനിവാസൻ, കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മാധവൻ ജി.കെ
എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും