2023ല്‍ ചെയ്യുമെന്ന് ഉറപ്പിച്ചതില്‍ ഈ മൂന്ന് കാര്യങ്ങളുണ്ടോ? പരിശോധിക്കൂ…

ഓരോ പുതുവര്‍ഷവും എത്തുമ്പോള്‍ മിക്കവരും പല തരം പ്രതിജ്ഞകളുമെടുക്കാറുണ്ട്. അധികപേരും ദുശ്ശീലങ്ങളില്‍ നിന്ന് അകന്ന് ആരോഗ്യം സംരക്ഷിക്കുന്നതിനും ജീവിതം ചിട്ടപ്പെടുത്തുന്നതിനും സഹായകമാകുന്ന കാര്യങ്ങളാണ് പ്രധാനമായും പ്രതിജ്ഞയായി എടുക്കാറ്.

ഡയറ്റ്, വര്‍ക്കൗട്ട്, ഉറക്കം എന്നിങ്ങനെയുള്ള നിത്യജീവിതത്തിലെ ശീലങ്ങളെ ചുറ്റിപ്പറ്റിയാണ് മിക്കവാറും പേരും ‘ന്യൂ ഇയര്‍ റെസല്യൂഷൻസ്’ എടുക്കാറ്. എന്നാല്‍ അധികസന്ദര്‍ഭങ്ങളിലും ആളുകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ പ്രതിജ്ഞകള്‍ പൊളിഞ്ഞ് വീണ്ടും പഴയ അവസ്ഥയിലേക്ക് തന്നെ മടങ്ങുന്നത് കാണാം.

എന്തായാലും ഈ പുതുവര്‍ഷത്തില്‍ ആരോഗ്യവുമായി ബന്ധപ്പെട്ട് നിങ്ങളെടുത്തിരിക്കുന്ന പ്രതിജ്ഞകളില്‍ ഈ മൂന്നെണ്ണമുണ്ടോയെന്ന് ഒന്ന് പരിശോധിച്ചുനോക്കൂ. ഉണ്ടെങ്കില്‍ ഇത് വേണ്ട എന്നാണ് പ്രമുഖ സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് രുജുത ദിവേക്കര്‍ പറയുന്നത്.

ഒന്ന്…

ചിലരുണ്ട് – ഇനി മുതല്‍ മധുരം ഉപേക്ഷിക്കുകയാണ് , കാര്‍ബോഹൈഡ്രേറ്റ് പൂര്‍ണമായി ഒഴിവാക്കും, പാലോ പാലുത്പന്നങ്ങളോ വേണ്ടെന്ന് വയ്ക്കും എന്നെല്ലാം തീരുമാനിക്കുന്നവര്‍. മധുരമോ കാര്‍ബോ എല്ലാം ശരീരത്തില്‍ അധികമെത്തുന്നത് നന്നല്ല. എന്നാല്‍ ഇവ പൂര്‍ണമായി ഒഴിവാക്കുകയെന്നത് അങ്ങേയറ്റത്തെ അവസ്ഥയാണെന്നും ഇതിന്‍റെ ആവശ്യമില്ലെന്നുമാണ് രുജുത ദിവേക്കര്‍ ഓര്‍മ്മിപ്പിക്കുന്നത്. ഇത്തരത്തിലുള്ള കടുത്ത തീരുമാനങ്ങള്‍ നമുക്ക് നടപ്പിലാക്കാൻ സാധിക്കാതെ വരികയും ഇതോടെ പഴയ അവസ്ഥയിലേക്ക് കുറ്റബോധത്തോടെ വീണ്ടുമെത്തുകയും ചെയ്യാം.

അതേസമയം ബാലൻസ്ഡ് ആയി ഡയറ്റ് കൊണ്ടുപോകാൻ സാധിക്കുകയാണെങ്കില്‍ അത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇതില്‍ മധുരം, കാര്‍ബ്, കൊഴുപ്പ് എന്നിവയുടെയെല്ലാം അളവ് പരിമിതമായിരിക്കും.

രണ്ട്…

വര്‍ക്കൗട്ടുമായി ബന്ധപ്പെട്ട് മിക്കവരും എടുക്കുന്ന പ്രതിജ്ഞയാണ് എന്നും വര്‍ക്കൗട്ട് ചെയ്യുമെന്നത്. ഇതിന്‍റെ കാര്യമില്ല. പ്രായത്തിനും ആരോഗ്യാവസ്ഥയ്ക്കും ശരീരത്തിന്‍റെ സ്വഭാവത്തിനുമെല്ലാം അനുസരിച്ചാണ് വര്‍ക്കൗട്ട് നിശ്ചയിക്കേണ്ടത്. ഓരോരുത്തര്‍ക്കും കിട്ടുന്ന സമയത്തിന് അനുസരിച്ച് ഈ വര്‍ക്കൗട്ട് പദ്ധതിയിടണം. ചിലര്‍ക്ക് ആഴ്ചയില്‍ മൂന്ന് ദിവസമേ വര്‍ക്കൗട്ട് ചെയ്യാൻ സാധിക്കൂ. അത്ര ചെയ്യുക. പതിയെ ദിവസങ്ങള്‍ കൂട്ടി കൊണ്ടുവരാൻ ശ്രമിക്കുക. എല്ലാ ദിവസവും വര്‍ക്കൗട്ട് ചെയ്യുമെന്ന് ഉറപ്പിച്ച ശേഷം അത് നടക്കാതെ വരികയാല്‍ ഇതില്‍ നിരാശ നേരിടാം.

മൂന്ന്…

മറ്റ് ചിലരാകട്ടെ പുതുവര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ തന്നെ ഈ വര്‍ഷത്തില്‍ തുടക്കത്തില്‍ തന്നെ ഞാനിത്ര കിലോ ഭാരം കുറയ്ക്കുമെന്നെല്ലാം ശപഥം ചെയ്ത് മുന്നോട്ടുപോകും. നിശ്ചിതസയത്തിനുള്ളില്‍ ഇത്ര വണ്ണം കുറയ്ക്കുകയെന്നത് നിസാരമായ കാര്യമേയല്ല. ഇതിന് കൃത്യമായ പരിശീലനവും അതിന് പുറമെ ഡോക്ടറുടെയോ ആരോഗ്യവിദഗ്ധരുടെയോ മേല്‍നോട്ടമോ വേണം. അല്ലാത്തപക്ഷം ഇത് വിപരീതഫലമുണ്ടാക്കാം.

ഉദ്യോഗാർത്ഥികൾക്ക് കൈത്താങ്ങായി തരിയോട് ഗ്രാമപഞ്ചായത്ത് തൊഴിൽമേള

കാവുംമന്ദം: നൂറുകണക്കിന് ഉദ്യോഗാർത്ഥികൾക്ക് തൊഴിലവസരം ഒരുക്കി കൊണ്ട് തരിയോട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച തൊഴിൽമേള ഏറെ ഉപകാരപ്രദമായി. വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി തരിയോട് ഗ്രാമപഞ്ചായതിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തൊഴിൽമേളയുടെ ഉദ്ഘാടനം തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്

കാടും കൂറ്റൻ പാറയും കയറി ചോലനായ്ക്കരുടെ പ്രശ്നങ്ങളറിഞ്ഞ് പ്രിയങ്ക ഗാന്ധി എം.പി

കരുളായി: കരുളായി ഉൾവനത്തിലെ ചോലനായ്ക്കർ വിഭാഗത്തിൽ പെട്ട ആദിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടറിയാൻ പ്രിയങ്ക ഗാന്ധി എം.പി. എത്തി. ഫോറസ്റ്റ് ഐ.ബി. യിൽ നിന്ന് പോലീസ് വാഹനത്തിലാണ് പ്രിയങ്ക ഗാന്ധി എം.പി. കാട് കയറിയത്. വഴിയിൽ

കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്

കമ്പളക്കാട്: കമ്പളക്കാട് പള്ളിമുക്കിൽ സ്കൂട്ടറും, സൈക്കിളും കൂട്ടിയിടിച്ച് അപകടം : അപകടത്തിൽ രണ്ടുപേർക്ക് പരിക്ക്. പരിക്ക് പറ്റിയവരെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചരണി ച്ചാൽ സ്വദേശി ഉനൈസ്(ഉസ്താദ്) കമ്പളക്കാട് സ്വദേശി ഷൗക്കത്ത് എന്നിവർക്കണ്

ഹോം ഗാര്‍ഡ് കായികക്ഷമത പരീക്ഷ: സെപ്റ്റംബര്‍ 23ന്

ജില്ലയില്‍ പൊലീസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ വകുപ്പുകളിലെ ഹോം ഗാര്‍ഡ് ഒഴിവുകളിലേക്ക് സെപ്റ്റംബര്‍ 23 രാവിലെ 7.30 ന് മുണ്ടേരി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ കായികക്ഷമതാ പരീക്ഷ നടത്തും. സെപ്റ്റംബര്‍ 20

ക്രഷ് ഹെല്‍പ്പര്‍ നിയമനം

മാനന്തവാടി ശിശുവികസന വകുപ്പിന് കീഴിലെ കോണ്‍വെന്റ്കുന്ന് അങ്കണവാടിയില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ക്രഷിലേക്ക് ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനന്തവാടി നഗരസഭ പരിധിയില്‍ സ്ഥിരതാമസക്കാരായ 18-35 നും ഇടയില്‍ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

യൂണിഫോം വിതരണത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു.

പട്ടികവര്‍ഗ വികസന വകുപ്പന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസിന്റെ നിയന്ത്രണത്തിലുള്ള ആറ് മോഡല്‍ പ്രീ സ്‌കൂളുകളിലെ 80 വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം വിതരണം ചെയ്യാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.