ജില്ലാ സ്കൂൾ ഗെയിംസ് ഗുസ്തി മത്സരത്തിൽ ജിവിഎച്ച്എസ് എസ് മാനന്തവാടി ഓവറോൾ ചാമ്പ്യൻമാരായി . 14 ഗുസ്തിക്കാർ സംസ്ഥാന മത്സരത്തിന് യോഗ്യത നേടി . മത്സരത്തിന്റെ ഉദ്ഘാടനം പി.ടി.എ പ്രസിഡണ്ട് പി.പി . ബിനു നിർവഹിച്ചു പ്രിൻസിപ്പൽ സലിം അൽത്താഫ് ഹെഡ്മിസ്ട്രസ്സ് രാധിക . സി , ജില്ലാ സ്പോർട്സ് കോർഡിനേറ്റർ ജെറിൽ സെബാസ്റ്റ്യൻ , WDWA പ്രസിഡണ്ട് വിനോദ് ജസ്റ്റിൻ എന്നിവർ ഗുസ്തിക്കാർക്ക് ആശംസകൾ നേർന്നു സംസാരിച്ചു .

തൃക്കൈപ്പറ്റ ബാംബു വില്ലേജ് മുളദിനമാഘോഷിച്ചു
ലോകമുളദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ച് ബാംബു വില്ലേജ് തൃക്കൈപ്പറ്റ. തൃക്കൈപ്പറ്റ ഗവൺമെന്റ് ഹൈസ്കൂളിൽ മുളദിന സന്ദേശം നൽകിക്കൊണ്ടാണ് പരിപാടികൾക്ക് തുടക്കമായത്. ബാംബു വില്ലേജ് പ്രതിനിധി ധന്യ ഇന്ദു മുള സന്ദേശം നൽകി. തുടർന്ന് വില്ലേജ്