ബത്തേരി :ബത്തേരി ഗവൺമെന്റ് സർവജന ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഉപജീവനം പദ്ധതിയുടെ ഭാഗമായി കൈപ്പഞ്ചേരി താമസിക്കുന്ന തങ്കമണിയുടെ കുടുംബത്തിന് മുട്ടക്കോഴികളെ നൽകി . വിവിധ പ്രവർത്തനങ്ങളിലൂടെ എൻഎസ്എസ് വൊളണ്ടിയേഴ്സ് സമാഹരിച്ച തുക ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കിയത് .പദ്ധതിയുടെ ഉദ്ഘാടനം 1957 ബാച്ച് സർവജന പൂർവ്വ വിദ്യാർത്ഥി രാമകൃഷ്ണൻ ഔഷധി നിർവഹിച്ചു . പിടിഎ പ്രസിഡണ്ട് അബ്ദുൽ അസീസ് മാടാല, പ്രിൻസിപ്പൽ പി എ അബ്ദുൾ നാസർ പ്രോഗ്രാം ഓഫീസർ വിജി യു പി , എൻഎസ്എസ് വൊളണ്ടിയേഴ്സ് അധ്യാപകർ എന്നിവർ പങ്കെടുത്തു .

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ
പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും