പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെവരാന്‍ ആവശ്യപ്പെട്ടു; 32 വയസുകാരന് ഒരു വര്‍ഷം തടവ്

മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് കൂടെ വരാന്‍ ആവശ്യപ്പെട്ട 32 കാരന് മുംബൈ ദിന്‍ദോഷിയിലെ സെഷന്‍സ് കോടതി ഒരു വര്‍ഷം തടവിന് ശിക്ഷിച്ചു. എട്ട് വര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. 2015 ലാണ് 15 വയസുള്ള പെണ്‍കുട്ടിയുടെ അമ്മ പരാതിയുമായി കോടതിയെ സമീപിക്കുന്നത്. ഈ കേസിലാണ് കോടതി ഇപ്പോള്‍ വിധി പറഞ്ഞത്.

സ്കൂളില്‍ നിന്നും എത്തിയ ശേഷം മകള്‍ ട്യൂഷന്‍ ക്ലാസിന് പോകാറുണ്ടായിരുന്നുവെന്ന് അമ്മയുടെ പരാതിയില്‍ പറയുന്നു. 2015 സെപ്തംബര്‍ ഒന്നിന് ഉച്ചയ്ക്ക് 1.50 ഓടെ ട്യൂഷന്‍ ക്ലാസിലേക്ക് സൈക്കിളില്‍ പോയ പെണ്‍കുട്ടിയെ പിന്നാലെ എത്തിയ പ്രതി ‘ആജാ, ആജാ’ (വരൂ, വരൂ) എന്ന് വിളിച്ചു. ഭയന്ന് പോയ മകള്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍ പ്രതി ഓടി രക്ഷപ്പെട്ടതായും പരാതിയില്‍ പറയുന്നു. എന്നാല്‍, സെപ്തംബര്‍ മൂന്നാം തിയതിയും പ്രതി ഇത് ആവര്‍ത്തിച്ചു. കൂടാതെ ഇയാള്‍ കുട്ടിയുടെ വീടിന് സമീപമെത്തുകയും പെണ്‍കുട്ടിയെ നിരീക്ഷിക്കുകയും ചെയ്തു. പ്രതിയെ കണ്ട പെണ്‍കുട്ടി സംഭവം അച്ഛനെയും അമ്മയെയും അറിയിച്ചു. ഇരുവരും ഏറെ അന്വേഷിച്ചെങ്കിലും ആളെ കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് സെപ്തംബര്‍ ആറാം തിയതിയും ഇയാള്‍ എത്തി. ഇതോടെയാണ് പെണ്‍കുട്ടിയുടെ അമ്മ പ്രതിക്കെതിരെ കേസ് കൊടുത്തത്.

തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ വ്യാജമാണെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. എന്നാല്‍, താത്പര്യമില്ലെന്ന് പറഞ്ഞിട്ടും പെണ്‍കുട്ടിയുടെ പിന്നാലെ ചെന്ന് നിരവധി തവണ കൂടെ വരാന്‍ പ്രതി ആവശ്യപ്പെട്ടുവെന്ന കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞെന്ന് അഭിപ്രായപ്പെട്ട ജഡ്ജി എ സെഡ് ഖാന്‍, പ്രതിക്ക് ഒരു വര്‍ഷത്തെ തടവ് വിധിക്കുകയായിരുന്നു. മാത്രമല്ല, ഇത് ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രതിക്ക് ഭാര്യയും മൂന്ന് വയസുള്ള മകളും ഉണ്ടെന്ന വാദം കോടതി അംഗീകരിച്ചില്ല. കുട്ടിയുടെ ഭാഗത്ത് നിന്നും പ്രതിക്കനുകൂലമായ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും കോടതി എടുത്ത് പറഞ്ഞു. എന്നാല്‍, കോടതി ഒരു വര്‍ഷം തടവിന് വിധിക്കുന്നതിന് മുമ്പ് തന്നെ പ്രതി 2016 ല്‍ ഒരു വര്‍ഷത്തോളം ജയിലില്‍ കിടന്നിരുന്നു.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി

വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട ജസ്റ്റിസ് കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി സിറ്റിങ് നടത്തുന്നു. കളക്ടറേറ്റ് ആസൂത്രണ ഭവന്‍ എ.പി.ജെ ഹാളില്‍ ജൂലൈ 15 മുതല്‍ 17 വരെ

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയിലെ തരുവണ ടൗണ്‍ പ്രദേശത്ത് നാളെ (ജൂലൈ 10) രാവിലെ 8.30 മുതല്‍ വൈകിട്ട് അഞ്ച് വരെവൈദ്യുതി മുടങ്ങും.

വനമിത്ര അവാര്‍ഡിന് അപേക്ഷിക്കാം

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം-വന്യജീവി വകുപ്പ് വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം എന്നിവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് അവാര്‍ഡ്. 25000 രൂപയും ഫലകവും അടങ്ങുന്നതാണ്

മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി

ആർദ്രം പദ്ധതിയിൽ ജില്ലയിൽ നവീകരിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ

ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി വയനാട് ജില്ലയിൽ പുനർനിർമിച്ചത് 29 ആശുപത്രി കെട്ടിടങ്ങൾ. നാല് പ്രധാന ആശുപത്രികൾ, രണ്ട് ബ്ലോക്ക്തല കുടുംബാരോഗ്യ കേന്ദ്രങ്ങൾ, 23 കുടുംബാരോഗ്യ കേന്ദ്രങ്ങൾ എന്നിവയാണ് നവീകരണം പൂർത്തിയാക്കിയത്. 25 കുടുംബാരോഗ്യ കേന്ദ്രങ്ങൾ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.