പെട്ടി പൊട്ടിക്കാത്ത ആദ്യത്തെ ഐഫോണ്‍ വീണ്ടും വമ്പൻ തുകയ്ക്ക് ലേലത്തില്‍ പോയി

ന്യൂയോര്‍ക്ക്: 2007 സ്‌മാർട്ട്‌ഫോൺ എന്ന ആശയത്തില്‍ തന്നെ വിപ്ലവകരമായ മാറ്റം കൊണ്ടുവന്ന് ആദ്യത്തെ ഐഫോണ്‍ പുറത്തിറങ്ങിയത്. അന്ന് ആപ്പിള്‍ തലവനായിരുന്ന സ്റ്റീവ് ജോബ്‌സ് അവതരിപ്പിച്ച ഫോണിന് 3.5 ഇഞ്ച് ഡിസ്‌പ്ലേ, 2 മെഗാപിക്‌സൽ ക്യാമറ, ഹോം ബട്ടണ്‍ എന്നിങ്ങനെ ക്ലാസിക്കായി ഫീച്ചറുകളാണ് ഉണ്ടായിരുന്നത്. ആപ്പിള്‍ ആരാധകര്‍ക്ക് ഇന്നും ഗൃഹാതുരമായ ഒരു ഓര്‍മ്മയാണ് ആദ്യത്തെ ഐഫോണ്‍.

ഐഫോണ്‍ എന്നത് ഇന്ന് ഒരു സ്റ്റാറ്റസ് സിംബലായി മാറിയിരിക്കുന്നു. ഐഫോൺ 15 നെക്കുച്ചാണ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നതത്. ഒരോ പതിപ്പിലും ആപ്പിള്‍ അപ്ഡേഷനുകളും വിലയും ഉയര്‍ത്തുന്നുവെന്നതും മറ്റൊരു കാര്യം. ഈ സമയത്ത് ആദ്യത്തെ ഐഫോണിനെ ആര് ഓര്‍ക്കാന്‍ എന്നാണോ. എങ്കില്‍ പുതിയൊരു വാര്‍ത്ത ടെക് ലോകത്തെ ഞെട്ടിക്കുകയാണ് ആദ്യത്തെ തലമുറയില്‍ പെടുന്ന ഐഫോണ്‍ ഇപ്പോള്‍ ലേലത്തിന് പോയത് 52 ലക്ഷം രൂപയ്ക്കാണ്.

ഒന്നാം തലമുറ ഐഫോണ്‍ വലിയ തുകയ്ക്ക് വിൽക്കുന്നത് ഇതാദ്യമായല്ല. ഐഫോൺ ഒന്നാം തലമുറ ഫോണിന് ലഭിക്കുന്ന ഏറ്റവും കൂടിയ ലേല തുകയാണ് എന്നാല്‍ 52 ലക്ഷം. 2022 ഒക്ടോബറിൽ ഒന്നാം തലമുറ ഐഫോൺ 32 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത് വാര്‍ത്തയായിരുന്നു.

എല്‍സിജി എന്ന ലേല സൈറ്റിലാണ് വില്‍പ്പന നടന്നത്. സീൽ പൊട്ടിക്കാത്ത ആദ്യ തലമുറ ഐഫോൺ 63,356.40 യുഎസ് ഡോളറിന് വിറ്റുവെന്നാണ് ഈ സൈറ്റ് പറയുന്നത്. ഇന്ത്യന്‍ രൂപയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 52 ലക്ഷം രൂപ വരും ഇത്. 2023 വിന്റർ പ്രീമിയർ ലേലത്തിലാണ് പഴയ ഐഫോണ്‍ ലേലത്തില്‍ പോയത്. ഫെബ്രുവരി 2 മുതല്‍ ഫെബ്രുവരി 19വരെയാണ് ഈ ലേലം നടന്നത് എന്നാണ് സൈറ്റ് പറയുന്നത്.

കാരെൻ ഗ്രീന്‍ യുഎസിലെ ന്യൂജേഴ്സിയില്‍ ടാറ്റൂ സ്റ്റുഡിയോ നടത്തുന്ന വനിതയുടെ ഫോണാണ് ലേല സൈറ്റ് വിറ്റത്. ഫാക്ടറി സീല്‍ പോലും പൊളിക്കാത്ത ഐഫോണ്‍ എന്ന നിലയിലാണ് ഇതിന് ഇത്രയും വില കിട്ടിയത് എന്നാണ് വിവരം. ഇത്തരത്തില്‍ ഉപയോഗിക്കാത്ത ഒന്നാം തലമുറ ഐഫോണ്‍ ലഭിക്കുന്നത് തീര്‍ത്തും വിരളമാണ്.

കാരെൻ ഗ്രീന് സമ്മാനമായി ലഭിച്ചതാണ് ഈ ഐഫോണ്‍ എന്നാല്‍ അവര്‍ ഇത് ഉപയോഗിച്ചില്ല. എന്നാല്‍ കുറേക്കാലത്തിന് ശേഷം ഇത് വില്‍ക്കാന്‍ നോക്കിയെങ്കിലും ആഗ്രഹിച്ച പണം കിട്ടിയില്ല. അതേ സമയത്താണ് പഴയ ഐഫോണ്‍ വലിയ തുകയ്ക്ക് ലേലത്തിന് പോയ കാര്യം കഴിഞ്ഞ ഒക്ടോബറില്‍ ഇവര്‍ അറിഞ്ഞത്. ഇതോടെ ലേല സൈറ്റിനെ സമീപിച്ച് കരാര്‍ ഉണ്ടാക്കുകയായിരുന്നു. ലേലത്തിലൂടെ ലഭിക്കുന്ന തുക തന്റെ ടാറ്റൂ സ്റ്റുഡിയോ നവീകരിക്കാനാണ് ഗ്രീന്‍ ഉദ്ദേശിക്കുന്നത്.

മെത്താഫിറ്റാമിനും, കഞ്ചാവുമായി യുവാവ് പിടിയിൽ

പൊൻകുഴി: വയനാട് എക്സൈസ് ഇൻ്റലിജൻസ് നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന അതിർത്തിയായ പൊൻകുഴിയിൽ വെച്ച് ബത്തേരി എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ബാബുരാജ്.പിയുടെ നേതൃത്വ ത്തിൽ നടത്തിയ വാഹന പരിശോധനയിൽ ചെന്നൈയിൽ നിന്നും

ദേശീയ പണിമുടക്ക് വിജയിപ്പിക്കുന്നതിന് പ്രകടനവും പൊതുസമ്മേളനവും നടത്തി

കേന്ദ്ര കേരള സർക്കാരുകളുടെ ജനദ്രോഹ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ജൂലൈ 9 ബുധനാഴ്ച അഖിലേന്ത്യാതലത്തിൽ നടക്കുന്ന പണിമുടക്കിൽ എല്ലാ വ്യാപാരികളും തൊഴിലാളികളും പൊതുജനങ്ങളും സഹകരിക്കണമെന്നും കേന്ദ്രസർക്കാരിന്റെ തെറ്റായ നയങ്ങൾ പിൻവലിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ്

മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു.

കോലം കെട്ട ആരോഗ്യ വകുപ്പ് ആരോഗ്യ മന്ത്രി രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം യൂത്ത് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടി മന്ത്രി വീണ ജോർജിന്റെ കോലം കത്തിച്ചു പ്രതിക്ഷേധിച്ചു. സമരത്തിൽ

ബയോഗ്യാസ് പ്ലാന്റ്:വിതരണോദ്ഘാടനം നടത്തി.

വെള്ളമുണ്ട:കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബയോഗ്യാസ് പ്ലാന്റ് വിതരണ പരിപാടിയുടെ ഉദ്ഘാടനം വെള്ളമുണ്ടയിൽ വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു.മേഖല പ്രസിഡന്റ്‌ എം. മണികണ്ഠൻ അധ്യക്ഷത

ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.

പിന്നാക്ക വിഭാഗത്തിൽപ്പെട്ട മാതാപിതാക്കളെ നഷ്ടമായ, സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ മെഡിക്കൽ/ അനുബന്ധ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥിനികൾക്കായി പിന്നാക്ക വിഭാഗ വികസന വകുപ്പ് അനുവദിക്കുന്ന ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം

ക്വട്ടേഷൻ ക്ഷണിച്ചു.

ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും വിനോദ സഞ്ചാര വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ‘വയനാട് മഡ് ഫെസ്റ്റ് 2025 സീസൺ 3’ യുടെ ഭാഗമായി ലൈറ്റ് ആൻഡ് സൗണ്ട്, സ്റ്റേജ് പന്തൽ മറ്റ് സൗകര്യങ്ങൾ, അനൗൺസ്മെന്റ്,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.