പാലക്കാട്: ഭിന്നശേഷിക്കാരനായ ഗായകൻ ഗാനമേളക്കിടെ കുഴഞ്ഞ് വീണ് മരിച്ചു. മതിലകം സെന്‍ററിനടുത്ത് മുള്ളച്ചാം വീട്ടിൽ പരേതനായ ഹംസയുടെ മകൻ അബ്ദുൽ കബീർ ആണ് മരിച്ചത്. 42 വയസായിരുന്നു. മതിലകം പുന്നക്കബസാർ ആക്ട്സിന്‍റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് റാക്ക് ഓഡിറ്റോറിയത്തിൽ നടന്ന ഭിന്നശേഷിക്കാരുടെ ‘മ്യൂസിക്ക് ഓൺ വീൽസ്’ ഗാനമേളക്കിടെ ബുധനാഴ്ച രാത്രി 9.45 മണിയോടെയാണ് സംഭവം. വേദിയിൽ പാട്ടു പാടിയ കബീർ ഇറങ്ങി വന്ന് തന്‍റെ മുച്ചക്ര സ്കൂട്ടറിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് കുഴഞ്ഞ് വീണത്. ഉടനെ ആക്ട്സ് ആംബുലൻസിൽ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിചെങ്കിലും മരിച്ചു. ഓൾ കേരള വീൽചെയർ റൈറ്റ്സ് ഫെഡറേഷൻ അംഗമാണ്. ഖബറടക്കം വ്യാഴാഴ്ച മതിലകം ജുമാ മസ്ജിജിദ് ഖബർസ്ഥാനിൽ നടക്കും.

പഞ്ചായത്ത് രാജ് റഫറൻസ്കോർണറിലേക്ക് പുസ്തകങ്ങൾനൽകി
വെള്ളമുണ്ട: പഞ്ചായത്ത് രാജ് സംവിധാനത്തെ കുറിച്ച് പൊതു ജനങ്ങൾക്കും ജനപ്രതിനിധികൾക്കും താത്പരരായ പഠിതാക്കൾക്കും അടുത്തറിയാനുള്ള വ്യത്യസ്തങ്ങളായ നിരവധി പുസ്തകങ്ങളുടെ ശേഖരത്തോടെ വെള്ളമുണ്ട പബ്ലിക് ലൈബ്രറിയിൽ ക്രമീകരിച്ച പഞ്ചായത്ത് രാജ് റഫറൻസ് കോർണറിലേക്ക് ആവശ്യമായ പുസ്തകങ്ങൾ