ദുബൈയിൽ നമുക്ക് യോജിച്ച താമസസ്ഥലം കണ്ടെത്താൻ ഇത്ര എളുപ്പമായിരുന്നോ ?

ദുബൈ, ആരെയും മോഹിപ്പിക്കുന്ന ഒരു നഗരത്തിന്റെ പേരാണിന്നിത്. പ്രവാസിയായോ സന്ദർശകനായോ ഒരിക്കൽ ദുബൈയിൽ എത്തിയാൽ അധികമാളുകളുടേയും പ്രിയപ്പെട്ട ഇടമായി മാറാൻ ഈ നഗരത്തിന് ഒരു പ്രത്യേക വശീകരണ ശക്തിയുണ്ട്. അത്രയേറെ ജീവിത സൗകര്യങ്ങളും സൗഹൃദ അന്തരീക്ഷവുമാണ് ഭരണാധികാരികൾ നഗരത്തിൽ ഒരുക്കിയിരിക്കുന്നത്.

അതിവിശാലമായ ദുബൈ നഗരത്തിൽ നമ്മുടെ ഇഷ്ടങ്ങൾക്കും ആഗ്രഹങ്ങൾക്കും പരിമിതികൾക്കും യോജിച്ച ഒരു താമസസ്ഥലം കണ്ടെത്തുകയെന്നത് അൽപം ആയാസകരമായ കാര്യമാണ്. ഇത് മനസിലാക്കി അതിനൊരു പരിഹാരവും അധികാരികൾ ആവിഷ്‌കരിച്ചിട്ടുണ്ട്.

നിങ്ങളുടെ ബജറ്റ്, ജീവിതശൈലി, മറ്റ് ഇഷ്ടങ്ങളും മുൻഗണനകളും എന്നിവയെല്ലാം പരിഗണിച്ച് അവയ്ക്ക് അനുയോജ്യമായ താമസസ്ഥലം കണ്ടെത്താൻ നിങ്ങൾ ഇനി കൂടുതൽ അലയേണ്ടതില്ല. മണിക്കൂറുകളോളം ഓൺലൈനിൽ ചിലവഴിച്ച് സമയം കളയുകയും വേണ്ട.

ദുബൈ ലാൻഡ് ഡിപ്പാർട്ട്മെന്റിന്റെ റെന്റൽ ലൊക്കേഷൻ മാപ്പ് സേവനം ഉപയോഗിച്ച് ഈ പ്രതിസന്ധികൾക്ക് നമുക്ക് പരിഹാരം കണ്ടെത്താൻ സാധിക്കും.

അപ്പാർട്ട്‌മെന്റോ വില്ലയോ പോലെ ഏതു തരത്തിലുള്ള താമസസൗകര്യമാണ് വേണ്ടത്, ആവശ്യമായ മുറികളുടെ എണ്ണം എത്രയാണ് എന്നെല്ലാം ഈ വെബ്‌സൈറ്റിൽ നിർദ്ദേശം നൽകിയാൽ കുറച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ, DLD റെന്റൽ മാപ്പ് നമുക്ക് യോജിച്ച റെസിഡൻഷ്യൽ ഏരിയ ആ പ്രദേശത്തെ ശരാശരി വാടകയടക്കമുള്ള വിവരണങ്ങളോടെ കാണിച്ചു തരും.

ഈ മാപ്പ് ഉപയോഗിക്കാനായി https://dubailand.gov.ae/en/eservices/rental-index/#/ എന്ന വെബ്സൈറ്റ് ലിങ്കാണ് തുറക്കേണ്ടത്. ഓപൺ ചെയ്ത ശേഷം ‘ലൊക്കേഷൻ മാപ്പ്’ വിഭാഗം തിരഞ്ഞെടുത്താൽ, അവിടെ ദുബൈയുടെ ഭൂപടവും എമിറേറ്റിലെ റെസിഡൻഷ്യൽ ഏരിയകളും കാണാൻ സാധിക്കും. ഇതിൽ താൽപ്പര്യമുള്ള പ്രദേശം കണ്ടെത്താൻ, മാപ്പിലേക്ക് കൂടുതൽ സൂം ഇൻ ചെയ്യണം.

താൽപ്പര്യമുള്ള ഏരിയയിൽ ക്ലിക്ക് ചെയ്ത്, വില്ല, അപ്പാർട്ട്മെന്റ്, കിടപ്പുമുറികളുടെ എണ്ണം എന്നിവയെല്ലാം ഓപ്ഷനിൽ ഫിൽട്ടർ ചെയ്ത് നൽകാവുന്നതാണ്.

ശേഷം ‘ഡിസ്പ്ലേ റിസൾട്ട്’ ബട്ടണിൽ ക്ലിക്ക് ചെയ്താൽ നിങ്ങൾ തിരഞ്ഞെടുത്ത റെസിഡൻഷ്യൽ പ്രദേശത്തെ ശരാശരി വാടകയടക്കമുള്ള വിവരങ്ങളോടെ നമുക്കാവശ്യമായ വിവരങ്ങൾ മാപ്പ് നൽകുന്നതായിരിക്കും. പ്രദേശത്തെ ശരാശരി വാടകയുടെ എസ്റ്റിമേറ്റ് മാത്രമേ നമുക്ക് മാപ്പ് പറഞ്ഞു തരികയൊള്ളു. ഈ ചെലവിൽ വെള്ളം, വൈദ്യുതി, മറ്റ് ഭവന സംബന്ധമായ ഫീസുകൾ എന്നിവയൊന്നും ഉൾപ്പെടുകയില്ല.

കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയി. ജനജീവിതം സ്തംഭിച്ചു.

രാജ്യത്ത് സംയുക്ത തൊഴിലാളി യൂണിയനുകൾ പ്രഖ്യാപിച്ച പണിമുടക്ക് പുരോഗമിക്കുന്നു. കേരളത്തിൽ പണിമുടക്ക് ഹർത്താൽ ആയിമാറി. പൊതു വാഹനങ്ങൾ സർവീസ് നടത്തുന്നില്ല, ചുരുക്കം ചില കെഎസ്ആർടിസി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിൽ ഇറങ്ങിയിട്ടുണ്ട്. രാവിലെ പത്തുമണി

ആധാറിലെ പേര്, ഫോട്ടോ, അഡ്രസ് എന്നിവ മാറ്റാൻ ഇനി ഈ രേഖകൾ വേണം; അറിയേണ്ടതെല്ലാം

ദില്ലി: ഇന്ത്യയുടെ ബയോമെട്രിക് സംവിധാനമായ ആധാർ കാർഡുമായി ബന്ധപ്പെട്ട ഒരു പ്രധാന അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നു. ആധാർ കൈകാര്യം ചെയ്യുന്ന സ്ഥാപനമായ യുണീക്ക് ഐഡന്‍റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) 2025–26 വർഷത്തേക്ക് ആധാർ അപ്‌ഡേറ്റിനോ

നിങ്ങളുടെ വൃക്കകള്‍ ആരോഗ്യമുള്ളതാണോ; 5 ലളിതമായ വഴികളിലൂടെ തിരിച്ചറിയാം

വൃക്കകള്‍ ആരോഗ്യത്തോടെയിരുന്നാല്‍ നമ്മുടെ ശരീരത്തിന്റെ പ്രവര്‍ത്തനവും മികച്ചതാകും. വൃക്കകള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ടോ അവ ആരോഗ്യത്തോടെയാണോ ഇരിക്കുന്നത് എന്നറിയാനുളള ചില എളുപ്പവഴികളെക്കുറിച്ച് അറിയാം. പ്രഭാത ശ്വാസം ദുര്‍ഗന്ധമില്ലാത്തതും ശുദ്ധവുമാണെന്ന് തോന്നുന്നു കുടല്‍ പ്രശ്‌നങ്ങള്‍ മൂലമാണ് കൂടുതലും

ഇനി മനസ്സിലാകാത്ത ഭാഷയില്‍ മരുന്നെഴുതേണ്ട ഡോക്ടറേ’; മരുന്ന് കുറിപ്പടി വായിക്കാനാകും വിധം എഴുതണമെന്ന് കോടതി

കൊച്ചി: രോഗികള്‍ക്ക് വായിക്കാനാകാത്ത വിധം വ്യക്തതയില്ലാതെ മരുന്ന് കുറിപ്പടികള്‍ എഴുതുന്ന ഡോക്ടര്‍മാര്‍ക്ക് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടെ വിമര്‍ശനം. രോഗികള്‍ക്ക് കൂടി വായിക്കാന്‍ കഴിയും വിധം ഡോക്ടര്‍മാര്‍ ജനറിക് മരുന്നുകളുടെ കുറിപ്പടി

കല്ലേറ് വന്നാൽ തല സൂക്ഷിക്കണ്ടേ’; അടൂരിൽ ഹെൽമറ്റ് ധരിച്ച് വാഹനമോടിച്ച് കെഎസ്ആർടിസി ഡ്രൈവർ

കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുകയാണ്. പണിമുടക്കിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തെ കെഎസ്ആർടിസി ബസുകളടക്കം സർവീസ് നിർത്തിവെച്ചതോടെ യാത്രക്കാർ വലഞ്ഞു. ഇതിനിടെ ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ

അയ്യങ്കാളി ടാലന്റ് സെർച്ച്‌ & ഡവലപ്പ്മെന്റ് സ്കോളർഷിപ്പിന് അപേക്ഷിക്കാം

സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ അഞ്ച്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന പട്ടികവർഗ വിഭാഗത്തില്‍പ്പെട്ട, പഠനമികവ് പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനം മെച്ചപ്പെടുത്തുന്നതിനായി അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡവലപ്‌മെന്റ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. നാലാം തരത്തിലും ഏഴാം തരത്തിലും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.