പടിഞ്ഞാറത്തറ സ്റ്റേഷൻ പരിധിയിൽ ഒരു വർഷം മുന്നേ റിപ്പോർട്ട് ചെയ്ത പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ പ്രതിയായ ഞെർലേരി വേളത്ത് വീട്ടിൽ
അബ്ദുള്ള(67)നെ പിടികൂടി.പീഡനത്തിനിരയായ പെൺകുട്ടി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. പ്രതിയെ പെൺകുട്ടി തിരിച്ചറിയുകയും ചെയ്തു. പോലീസ് ഇൻസ്‌പെക്ടർ സിബി എൻ.ഒ , സിദ്ധിഖ്, വിജയൻ, സൗമ്യ,
ഷഹമ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.പ്രതിയെ കോടതിയിൽ ഹാജരാക്കി.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി
സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്