കണിയാമ്പറ്റ: യുവ ഡോക്ടറെ മരിച്ചനിലയില്‍ കണ്ടെത്തി. കണിയാമ്പറ്റ സ്വദേശിനി തന്‍സിയെ(25) യാണ് കോഴിക്കോട് പന്തീരങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലെ പാലാഴിയിലെ ഫ്ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോഴിക്കോട് സ്വകാര്യ മെഡിക്കല്‍ കോളജിലെ പി.ജി വിദ്യാര്‍ത്ഥിയാണ് തന്‍സിയ. അപസ്മാരവുമായി ബന്ധപ്പെട്ട് ചികിത്സ ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. രാവിലെയാണ് തന്‍സിയെ മരിച്ചനിലയില്‍ കണ്ടത്.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ