പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് 2022 – 2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ടവയോജനങ്ങൾക്ക് കട്ടിൽ വിതരണം നടത്തി. ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ബാലൻ നിർവ്വഹിച്ചു.സ്ഥിരം സമിതി അദ്ധ്യക്ഷൻപി.എ ജോസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സാജു പീറ്റർ , മെമ്പർമാരായ മുഹമ്മദ് ബഷീർ,സജി, സാജിത നൗഷാദ്, ബുഷ്റാ വൈശ്യൻ എന്നിവർ പ്രസംഗിച്ചു

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ