കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്കിഴില്‍ നടപ്പിലാക്കുന്ന വിവിധ സ്വയംതൊഴില്‍ വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വയനാട്ജില്ലയില്‍ നിന്നുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതീ യുവാക്കള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍ ആരംഭിക്കുന്നതിനായി 50,000 രൂപ മുതല്‍ 3,00,000 രൂപ വരെ വായ്പ ലഭിക്കും.
അപേക്ഷകര്‍ തൊഴില്‍രഹിതരും18 നും 55 നും ഇടയില്‍ പ്രായമുള്ളവരും ആയിരിക്കണം. കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയാന്‍ പാടില്ല. അനുവദനീയമായ വായ്പ തുക ഉപയോഗിച്ച് കൃഷി ഒഴികെ ഏതൊരു സ്വയംതൊഴില്‍ പദ്ധതിയിലും ഗുണഭോക്താവിന് ഏര്‍പ്പെടാവുന്നതാണ്. വായ്പാതുക 7 ശതമാനം പലിശസഹിതം 60 മാസ ഗഡുക്കളായി തിരിച്ചടക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കള്‍ വായ്പക്ക് ഈടായി മതിയായ വസ്തു ജാമ്യം അല്ലെങ്കില്‍ ഉദ്യോഗസ്ഥ ജാമ്യം ഹാജരാക്കണം. താല്‍പ്പര്യമുള്ളവര്‍ അപേക്ഷാഫോറത്തിനും വിശദവിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കല്‍പ്പറ്റ, പിണങ്ങോട് റോഡ് ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 04936 202869, 9400068512.

വനം-വന്യജീവി നിയമത്തിൽ കാലോചിത ഭേദഗതി അനിവാര്യം
കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന വിധം 1972 ലെ വനം – വന്യജീവി നിയമത്തിൽ കാലോചിതമായ ഭേദഗതി വരുത്താൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണമെന്ന് ജില്ലയിലെ വന്യമൃഗശല്യം സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാർ