മാനന്തവാടി: സോഷ്യൽ ഫോറസ്ട്രി ഡിവിഷൻ വയനാട് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ തിരുനെല്ലിയിൽ വച്ച് നടന്ന ഏകദിന പ്രകൃതി പഠന ക്യാമ്പ് നടത്തി.സോഷ്യൽ ഫോറസ്ട്രി കൽപ്പറ്റ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ അനിൽകുമാർ എം ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ കെ ശ്രീജിത്ത്,കെ കെ സുരേന്ദ്രൻ, സി.എസ് വേണു,സിപിഒമാരായ സനൽ വിആർ, സിനി പിവി,ഡിഐ അനൂപ് വേലായുധൻ എന്നിവർ നേതൃത്വം നൽകി. ജൈവവൈവിധ്യ ബോർഡ് അംഗം അജയകുമാർ കുട്ടികൾക്ക് ക്ലാസുകൾ നൽകി.