ജില്ലാഭരണകുടവും ജില്ലാ ശിശുസംരക്ഷ യൂണിറ്റും സംയുക്തമായി തയ്യാറാക്കിയ ടേക്ക് ഓഫ് സംവാദ പരിപാടിയില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ കുട്ടികളുമായി സംവദിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ വളരെ ഗുണപ്രദമാണെന്നും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ടെന്നും കുട്ടികള്‍ എം.എല്‍.എയെ അറിയിച്ചു. വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്നും കേബിള്‍ സൗകര്യമില്ലെന്നും പരിഭവം പറഞ്ഞ വിദ്യാര്‍ത്ഥിയോട് കേബിള്‍ സൗകര്യം ഉറപ്പാക്കാമെന്ന് എം.എല്‍.എ ഉറപ്പുനല്‍കി. വീട്ടിലിരിക്കുന്ന സമയത്ത് കൂടുതല്‍ പുസ്തകങ്ങള്‍ വായിച്ച് അറിവ് നേടണമെന്നും എം.എല്‍.എ കുട്ടികളോട് പറഞ്ഞു. എം.എല്‍.എ ഓഫീസില്‍ നടന്ന ചടങ്ങില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ ടി.യു സ്മിത തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ഉച്ചയൂണിന് ശേഷം മധുരം കഴിച്ചാല്‍; മധുരം കഴിക്കാനും നല്ല സമയവും ചീത്ത സമയവും ഉണ്ടോ?
ഉച്ചയൂണിന് ശേഷം അല്പം മധുരം. അത് പതിവാക്കിയവര്‍ നമുക്കിടയില്‍ തന്നെ ഉണ്ട്. ആ ശീലം നല്ലതാണോ അറിയാം. ഒരുപാട് മധുരം കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ധിക്കാനും ടൈപ്പ് 2 ഡയബറ്റിസ് വര്‍ധിക്കാനും പൊണ്ണത്തടിക്കും