‘ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക’; ഓസ്‌കര്‍ അവതാരകന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മലാലയുടെ മറുപടി.

സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും ആണ് മലാല തിളങ്ങിയത്. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല സില്‍വര്‍ ഗൗണ്‍ ധരിച്ചാണെത്തിയത്.റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള തിളങ്ങുന്ന ഗൗണിനൊപ്പം പ്ലാറ്റിനം കമ്മലും വജ്രവും മരതകവും ചേര്‍ന്ന മോതിരങ്ങളും മലാല അണിഞ്ഞു. ഭര്‍ത്താവ് അസ്സര്‍ മാലിക്കും അവര്‍ക്കൊപ്പം ഓസ്‌കര്‍ ചടങ്ങിനെത്തിയിരുന്നു.

ഓസ്കര്‍ വേദിയിലിരിക്കുന്ന മലാലയുടെ ഒരു വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഓസ്‌കര്‍ വേദിയില്‍ തമാശ കലര്‍ന്ന പരിഹാസ രൂപത്തില്‍ ചോദ്യം ചോദിച്ച അവതാരകന് മലാല കൃത്യമായി മറുപടി നല്‍കുന്നതാണ് വീഡിയോയിലുള്ളത്.

സ്പിറ്റ്‌ഗേറ്റ് വിവാദ’വുമായി ബന്ധപ്പെട്ട ചോദ്യമാണ് അവതാരകന്‍ ജിമ്മി കിമ്മല്‍ മലാലയോട് ചോദിച്ചത്.’മനുഷ്യാവകാശത്തിനും സ്ത്രീകളുടേയും കുട്ടികളുടേയും വിദ്യാഭ്യാസത്തിനുമായി പോരാടുന്ന നിങ്ങള്‍ ഒരു പ്രചോദനമാണ്. ഏറ്റവും പ്രായം കുറഞ്ഞ നൊബേല്‍ പുരസ്‌കാര ജേതാവെന്ന നിലയില്‍ ക്രിസ് പൈനിന് നേരെ ഹാരി സ്റ്റൈല്‍സ് തുപ്പി എന്നു കരുതുന്നുണ്ടോ?’ എന്നായിരുന്നു ജിമ്മിയുടെ ചോദ്യം.

‘ഞാന്‍ സമാധാനത്തെ കുറിച്ച് മാത്രമേ സംസാരിക്കൂ’ എന്നായിരുന്നു മലാല ഇതിന് മറുപടി നല്‍കിയത്. ഈ മറുപടി വേദിയിലുള്ളവരെല്ലാം കൈയടിയോടെ സ്വീകരിച്ചു. ഇതിന്റെ വീഡിയോ പിന്നീട് മലാല റീട്വീറ്റ് ചെയ്തു. ‘ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക’ എന്നാണ് ഈ ട്വീറ്റിനൊപ്പം മലാല കുറിച്ചത്.

ഡോണ്ട് വറി ഡാര്‍ലിങ് എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് ഹാരി സ്റ്റൈല്‍സ് ക്രിസ് പിന്നിന് മേല്‍ തുപ്പി എന്ന വിവാദമുണ്ടായത്. എന്നാല്‍ ഹാരി തുപ്പിയിട്ടില്ലെന്ന് വ്യക്തമാക്കി ക്രിസ് പിന്‍ പിന്നീട് രംഗത്തുവന്നിരുന്നു. എന്തായാലും മലാലയുടെ വീഡിയോ വളരെ പെട്ടെന്നാണ് സൈബര്‍ ലോകത്ത് പ്രചരിച്ചത്. ഒരു നൊബേൽ പുരസ്കാര ജേതാവിനോട് ചോദിക്കാന്‍ പറ്റിയ ചോദ്യമാണോ ഇതെന്നാണ് ആളുകള്‍ പ്രതികരിക്കുന്നത്.

സ്വർണം സര്‍വകാല റെക്കോര്‍ഡില്‍; ഒറ്റയടിക്ക് കൂടിയത് 1200 രൂപ

സ്വർണം വങ്ങാൻ പോകുന്നവർക്ക് നിരാശയും വിൽക്കാൻ പോകുന്നവർക്ക് ആവേശവുമുണ്ടാക്കുന്ന വാർത്ത. പവന് ഇന്ന് 1200 വര്‍ധിച്ചു. ഇതോടെ സ്വര്‍ണ വില പവന് 76,960 എന്ന സര്‍വകാല റെക്കോര്‍ഡിൽ എത്തിയിരിക്കുകയാണ്. ഗ്രാമിന് 150 രൂപയാണ് വര്‍ധിച്ചത്.

വാതിലുകള്‍ തുറന്നിട്ടു ബസ് സര്‍വീസ്; കുടുങ്ങിയത് 4099 ബസുകള്‍; പിഴയായി ഈടാക്കിയത് 12.69 ലക്ഷം രൂപ

ഗതാഗത നിയമം ലംഘിച്ചു വാതിലുകള്‍ തുറന്നിട്ടു സര്‍വീസ് നടത്തിയതിനു പൊലീസ് നടത്തിയ പരിശോധനയില്‍ കുടുങ്ങിയത് 4099 ബസുകള്‍. ഇവരില്‍ നിന്ന് പിഴയായി ഈടാക്കിയത് 12,69,750 രൂപ. ബസുകളുടെ വാതിലുകള്‍ തുറന്നിട്ട് സര്‍വീസ് നടത്തുന്നത് തടയുന്നതിനായി

ഫോൺ നന്നാക്കാൻ കൊടുത്തതോടെ ജീവിതം തകർന്നു; കൊൽക്കത്തയിൽ നിന്നുള്ള യുവതിയുടെ അനുഭവകഥ ഇങ്ങനെ…

ഫോണ്‍ റിപ്പയർ ഷോപ്പിലെ ജീവനക്കാർ സ്വകാര്യ വീഡിയോകള്‍ ചോർത്തിയതിനെ തുടർന്ന് കൊല്‍ക്കത്ത സ്വദേശിയായ യുവതി കടുത്ത മാനസിക സമ്മർദ്ദത്തില്‍.നന്നാക്കാൻ നല്‍കിയ ഫോണില്‍ നിന്ന് അനുമതിയില്ലാതെ വീഡിയോകള്‍ എടുത്ത് ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചുവെന്നാണ് യുവതിയുടെ ആരോപണം. യുവതിയുടെ

ഓണ സീസൺ നസ്ലിൻ, കല്യാണി പ്രിയദർശൻ ചിത്രം ‘ലോക’യുടേതോ? ആദ്യ പ്രേക്ഷക പ്രതികരണങ്ങൾ ഇങ്ങനെ…

കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് ലോക – ചാപ്റ്റര്‍ വണ്‍:ചന്ദ്ര.ദുല്‍ഖര്‍ സല്‍മാന്റെ വേഫെറര്‍ ഫിലിംസ് ആണ് സിനിമയുടെ നിര്‍മാണം. ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ചിരിക്കുകയാണ്. സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്ബോള്‍

മൂത്രം പിടിച്ചുവയ്ക്കുന്ന സ്വഭാവമുണ്ടോ, വീട്ടില്‍ തിരിച്ചെത്താന്‍ കാത്തിരിക്കുന്നവരാണോ? എങ്കില്‍ പണി കിട്ടും

ചില ആളുകളുണ്ട് അവര്‍ക്ക് പുറത്തിറങ്ങിയാല്‍ മൂത്രശങ്കയുണ്ടായാലും ടോയ്‌ലറ്റില്‍ പോകാതെ മൂത്രം പിടിച്ചുവയ്ക്കും. പബ്ലിക് ടോയ്‌ലറ്റിലോ, മാളിലോ ഒക്കെ പോകാനുളള മടികൊണ്ടും മറ്റ് ചിലര്‍ വൃത്തിയുടെ പ്രശ്‌നംകൊണ്ടും അങ്ങനെ ചെയ്യാറുണ്ട്. പുറത്തുപോയി വീട്ടിലെത്തുന്നത് വരെ മൂത്രം

സ്വകാര്യ ബസ്സിലെ ജീവനക്കാർക്ക് ഇനി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധം

കൊച്ചി: സ്വകാര്യ ബസുകളിലെ ഡ്രെെവർമാർക്കും ക്ലീനർമാർക്കും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഹെെക്കോടതി. പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് ബസ് ഉടമകളും യൂണിയനുകളും നല്‍കിയ ഹര്‍ജി തള്ളിയാണ്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.