അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 5152 രൂപയിലും പവന് 41,216 രൂപയിലും വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ സ്വർണം ഗ്രാമിന് 5262ഉം പവന് 42,144 രൂപയുമായിരുന്നു. അന്താരാഷ്ട്ര സ്വർണവിലയിൽ ഇന്ന് ഗ്രാമിന് 116 രൂപയും പവന് 928 രൂപയുമാണ് കുറവ് രേഖപ്പെടുത്തിയത്.കേരളത്തിൽ 24 കാരറ്റ് സ്വർണം പവന് 47,320 രൂപയിലും ഗ്രാമിന് 5,915 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം ഇന്നലെ കേരളത്തിൽ 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 6003 രൂപയും പവന് 48,024 രൂപയുമായിരുന്നു. കേരളത്തിൽ ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 88 രൂപയും ഒരു പവന് 640 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.