ബത്തേരി പോലീസ് ഇന്‍സ്‌പെക്ടര്‍ എം.എ സന്തോഷും സംഘവും ദേശീയ പാതയില്‍ മുത്തങ്ങ ആര്‍ ടി ഒ ചെക്ക് പോസ്റ്റിന് സമീപം നടത്തിയ വാഹന പരിശോധനയില്‍ കാറില്‍ കടത്തുകയായിരുന്ന അരക്കിലോയോളം അതി മാരക മയക്കുമരുന്നായ എംഡി എം എ പിടികൂടി. മയക്കുമരുന്ന് കടത്തിയ കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിദ് ലജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവില്‍ പീടികയില്‍ ജാസിം അലി (26), പുതിയ വീട്ടില്‍ അഫ്താഷ് (29) എന്നിവരെ അറസ്റ്റു ചെയ്തു. കെ എല്‍ 11 ബി എസ് 7376 നമ്പര്‍ കാറിന്റെ ഡാഷ് ബോര്‍ഡിനുള്ളില്‍ ഒളിപ്പിച്ച 492 ഗ്രാം എംഡി എം എ യാണ് പിടികൂടിയത്. മില്ലിഗ്രാം പിടികൂടിയാല്‍ പോലും ഗൗരവകരമായ കുറ്റമാണെന്നിരിക്കെയാണ് 492 ഗ്രാം എംഡിഎംഎ പിടികൂടിയത്. വിപണിയില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്നതാണിത്.സബ് ഇന്‍സ്‌പെക്ടര്‍ പി ഡി റോയിച്ചന്‍, സിനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മാരായ ഗോപാലകൃഷ്ണന്‍ , സി പി ഒ മാരായ നൗഫല്‍, അജിത്ത്, രജീഷ്എസ് സി പി ഒ (ഡ്രൈവര്‍) മധു എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു

ജില്ലയിൽ കായികരംഗത്തുണ്ടായത് വലിയ മുന്നേറ്റം: മന്ത്രി വി. അബ്ദുറഹിമാൻ
കായികരംഗത്ത് ജില്ലയിൽ ഉണ്ടായത് വലിയ മുന്നേറ്റമെന്ന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിൻ. വൈത്തിരി മിനി സ്റ്റേഡിയം നവീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കായിക മേഖലയിലെ പശ്ചാത്തല സൗകര്യവികസനത്തിന് സംസ്ഥാന സർക്കാർ വിവിധ







