കെല്ലൂർ:മാർച്ച് 30 മുതൽ ഏപ്രിൽ 20 വരെ തഅ്ലീമേ ഹദീസ് എന്ന പേരിൽ മുസ്ലിം യൂത്ത്ലീഗ് ജില്ലാ കമ്മിറ്റി പഞ്ചായത്ത്,യൂണിറ്റ് തലങ്ങളിൽ നടപ്പിലാക്കുന്ന റമളാൻ ടോക്ക് ക്യാമ്പയിൻ്റെ പോസ്റ്റർ പ്രകാശനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യ്ത് മുനവ്വർ അലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. ജില്ലാ യൂത്ത് ലീഗ് പ്രസിഡൻ്റ് എം.പി നവാസ് അദ്ധ്യക്ഷത വഹിച്ചു.
അറിവ് സ്വായക്തമാക്കാൻ ലഭിക്കുന്ന അവസരങ്ങൾ പരമാവധി ഉപയോഗിക്കാൻ യുവാക്കൾ രംഗത്തിറങ്ങണമെന്നും റംസാൻ മാസം അതിനുവേണ്ടി ചിലവഴിക്കാൻ കഴിഞ്ഞാൽ വലിയ നേട്ടമായിരിക്കുമെന്നും തങ്ങൾ അഭിപ്രായപ്പെട്ടു.
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറർ പി.ഇസ്മായിൽ, ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി ഹാരിസ് കണ്ടിയൻ
ജില്ലാ ജനറൽ സെക്രട്ടറി ഇൻ ചാർജ് സി.എച്ച് ഫസൽ, ട്രഷറർ ഉവൈസ് എടവെട്ടൻ, ജില്ലാ ഭാരവാഹികളായ
ജാസർ പാലക്കൽ, ജാഫർ മാസ്റ്റർ, ഷമീം പാറക്കണ്ടി, സലാം വെള്ളമുണ്ട, ഷൗക്കത്ത് പി.കെ, നിയോജക മണ്ഡലം പ്രസിഡൻ്റ്
,ഹാരിസ് കാട്ടിക്കുളം, ജനറൽ സെക്രട്ടറി ശിഹാബ് മലബാർ, കബീർ മാനന്തവാടി, മുസ്തഫ മാനന്തവാടി, ആശിഖ് എം.കെ, സി പി ലത്തീഫ്,
ആശിഖ് എൻ, റഹിം അത്തിലൻ, നൗഫൽ വടകര എന്നിവർ പങ്കെടുത്തു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്