കുപ്പാടിത്തറ എസ്എഎൽപി സ്കൂളിലെ വിദ്യാർഥികൾ പഠനോത്സവം പരിപാടി കുപ്പാടിത്തറ മില്ലുമുക്കിൽ വച്ച് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും സാന്നിദ്ധ്യത്തിൽ നടത്തി. പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ കൃഷ്ണ പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷറഫുദ്ദീൻ ഇകെ അധ്യക്ഷത വഹിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള കുട്ടികൾ വ്യത്യസ്ത വിഷയങ്ങളിൽ അവർ നേടിയ പഠന നേട്ടങ്ങളുമായി ബന്ധപ്പെട്ട അവതരണങ്ങളും പഠനോൽപന്നങ്ങളുടെ പ്രദർശനവും നടത്തി. പരിപാടിയിൽ ഹെഡ്മാസ്റ്റർ മെജോഷ് പി ജെ, മഞ്ജുഷ തോമസ്, പ്രജിത പി ഡി, മുഹ്സിന പി, അഖില പി എന്നിവർ സംസാരിച്ചു.

ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം: പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി
ജില്ലാഭരണകൂടത്തിന്റെ നേതൃത്വത്തില്‍ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ജനങ്ങള്‍ക്കായി ജനങ്ങളോടൊപ്പം പരിഹാര അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പാക്കി. പൊതുജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് അടിയന്തിരമായി പരിഹാരം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെയാണ് ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീയുടെ നേതൃത്വത്തില്‍ ജില്ലയിലെ