ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ഡ്രൈവര്‍ ഗ്രേഡ്-2 (എച്ച്.ഡി.വി)/ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റ് (എച്ച്.ഡി.വി) (കാറ്റഗറി.നം. 017/2021) തസ്തികയുടെ പി.എസ്.സി പ്രായോഗിക പരീക്ഷ മാര്‍ച്ച് 29 ന് രാവിലെ 6 മുതല്‍ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് കോളേജിന് സമീപമുള്ള ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ നടക്കും. 2022 ഒക്ടോബര്‍ 13 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രായോഗിക പരീക്ഷയ്ക്കുള്ള വ്യക്തിഗത അറിയിപ്പ് അവരുടെ പ്രൊഫൈലിലും മൈബൈലില്‍ എസ്.എം.എസ് ആയും ലഭ്യമാക്കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സ്, അനുബന്ധ വിവരങ്ങള്‍ എന്നിവ സഹിതം പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകണം. ഫോണ്‍: 04936 202539.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്