കാര്യമ്പാടി യൂണിറ്റിലെ ഉഷസ് സ്വാശ്രയ സംഘത്തിന്റെ രജത ജൂബിലി
സംഗമവും,ശ്രേയസ്
ഡയറക്ടർമാർക്കുള്ള സ്വീകരണവും
ശ്രേയസ് എക്സിക്യൂട്ടിവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ അധ്യക്ഷത വഹിച്ചു. മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപ്പ റമ്പിൽ മുഖ്യസന്ദേശം
നൽകുകയും, രജത ജൂബിലി കലണ്ടറിന്റെ പ്രകാശനം നിർവഹിക്കുകയും ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാഗതം ആശംസിച്ചു.ചടങ്ങിൽ 25 വർഷം പിന്നിട്ട ഉഷസ് സംഘത്തിലെ അംഗങ്ങളെ മെമെന്റോ നൽകി ആദരിച്ചു.വിവിധ കലാപരിപാടികളും അരങ്ങേറി. ടി.ഒ.പൗലോസ്, ലെയോണ,അനുഷ എന്നിവർ സംസാരിച്ചു.

റോഡ്സുരക്ഷ:ലഹരി നിർമ്മാർജന ബോധവൽക്കരണ യജ്ഞം ശക്തമാക്കും: റാഫ്
മാനന്തവാടി: പോലീസ്,മോട്ടോർ വാഹനം,എക്സൈസ്, തദ്ദേശസ്വയംഭരണം,വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുമായി സഹകരിച്ച് സ്കൂൾ-കോളേജ് തലങ്ങളിലും ആരാധനാലയങ്ങളിലും റോഡ് സുരക്ഷയ്ക്കും ലഹരി വ്യാപനം തടയുന്നതിന്നു മായുള്ള ബോധവൽക്കരണവും ബസ് സ്റ്റാന്റുകൾ കേന്ദ്രീകരിച്ചുള്ള റോഡ് സുരക്ഷാ ജനസദസ്സുകളും സംഘടിപ്പിക്കാൻ റോഡ്