കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വയനാട് ജില്ലാ ട്രഷററായി റോബി ചാക്കോ മാനന്തവാടിയെ ഇന്ന് നടന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗം തെരെഞ്ഞെടുത്തു.പ്രസിഡന്റ് സംഷാദ് ബത്തേരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി സന്തോഷ് എക്സൽ, വർക്കിംഗ് പ്രസിഡന്റ് മുനീർ നെടുംകരണ, ഫൈസൽ മീനങ്ങാടി, റെജിലാസ് കാവുംമന്ദം, സലാം മേപ്പാടി, അൻവർ മാനന്തവാടി എന്നിവർ സംസാരിച്ചു

ചീങ്ങോളിക്കുന്ന് ഉന്നതിക്കാര്‍ക്ക് കുടിവെള്ളം ഉറപ്പാക്കി പരിഹാര അദാലത്ത്
വൈത്തിരി താലൂക്കിലെ വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡിലുള്‍പ്പെട്ട ചീങ്ങോളിക്കുന്ന് ഉന്നതിയിലെ ഗോത്ര കുടുംബങ്ങള്‍ക്ക് കുടിവെള്ളം ഉറപ്പാക്കി ജില്ലാ കളക്ടറുടെ പരിഹാര അദാലത്ത്. 12 കുടുംബങ്ങളാണ് ഉന്നതിയില്‍ താമസിക്കുന്നത്. ദൈനംദിന ആവശ്യങ്ങള്‍ക്കായുള്ള കുടിവെള്ളം തലച്ചുമടായാണ് ഉന്നതിക്കാര്‍