ശ്രേയസ് നെല്ലിമാളം യൂണിറ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ദർശന അയൽക്കൂട്ടത്തിന്റെ രജത ജൂബിലി ആഘോഷം കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അരുൺ ദേവ് ഉത്ഘാടനം ചെയ്തു.മേപ്പാടി ഗ്രാമപഞ്ചായത്ത് മെമ്പർ രാധാമണി ടീച്ചർ അധ്യക്ഷത വഹിച്ചു.യൂണിറ്റ്
ഡയറക്ടർ ഫാ.മാത്യു പാലക്കപ്രായിൽ മുഖ്യസന്ദേശം നൽകി.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ക്ലാസ് എടുത്തു.സെലീന സാബു,ബിനി പ്രഭാകരൻ,ബീന വിജയൻ,ഗീത ശശിധരൻ,വിദ്യ,മേരി എന്നിവർ സംസാരിച്ചു.പ്രായമുള്ള ഏലിയാമ്മ എന്ന അംഗത്തെ ഷാൾ അണിയിച്ച് ആദരിച്ചു.വിവിധ മത്സരങ്ങളും,കലാപരിപാടികളും നടത്തി.സ്നേഹവിരുന്നോടെ സമാപിച്ചു.

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടി
പെരിക്കല്ലൂർ: കേരള മൊബൈൽ ഇൻ്റർവേഷൻ യൂണിറ്റും, ബത്തേരി എക് സൈസ് റേഞ്ച് ഓഫീസ് സംഘവും ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പെരിക്കല്ലൂർ മരക്കടവ് ഭാഗത്ത് വെച്ച് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി. ബാബുരാജ്ന്റെ നേതൃത്വത്തിൽ