നിയന്ത്രണം വിട്ട കാറടിച്ച് സ്കൂട്ടർ യാത്രികയായ അധ്യാപികയ്ക്ക് ദാരുണാന്ത്യം.

കാറും ഇരുചക്രവാഹനവും കൂട്ടിയിടിച്ച്‌ സ്കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കിളിമാനൂര്‍ പാപ്പാല എം എസ് കേട്ടേജില്‍ അജിലയാണ് [32] മരിച്ചത്‌. തിരുവനന്തപുരം കിളിമാനൂര്‍ ഇരട്ടച്ചിറയിലാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന ഇവരുടെ മകന്‍ അഞ്ച് വയസ്സുള്ള ആര്യനെ സാരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ വൈകുന്നേരം നാലര മണിയോടെയാണ് അപകടം. സ്കൂട്ടിയില്‍ കാരേറ്റുള്ള ബന്ധുവീട്ടിലേയ്ക്ക് പോകുന്നതിനിടയില്‍ എതിരെ വന്ന കാറുമായി കൂട്ടിയിടിച്ചാണ് അപകടം. തെറിച്ച്‌ റോഡിലേക്കു വീണ അജിലയുടെ ദേഹത്തുകൂടി കാര്‍ കയറിയെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരിക്കേറ്റ അജിലയെ ഉടന്‍ തന്നെ ഗോകുലം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടി അപകട നില തരണം ചെയ്തതായാണ് വിവരം. പുതിയകാവ് ബാബു ടൈലേഴ്സ് ഉടമ കെ.ബാബുവിന്റെ മകന്‍ ബാലുഷ് ബാബുവാണ് അജിലയുടെ ഭര്‍ത്താവ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്.

സ്കൂട്ടറില്‍ ഇടിച്ച ശേഷം അതേ സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറിലും എതിരെ വന്ന കാറിലും ഇടിച്ചാണ് കാര്‍ നിന്നത്. കിളിമാനൂരില്‍നിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് അപകടം സൃഷ്ടിച്ചത്. നിയന്ത്രണം വിട്ട് പാഞ്ഞെത്തിയ കാര്‍ മറുവശത്തുകൂടി വരികയായിരുന്ന അജിലയും മകനും സഞ്ചരിച്ച സ്കൂട്ടറിലിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക വിവരം.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.