ജനസംഖ്യ കുറയുന്നു: കുട്ടികളെ ഉണ്ടാക്കാൻ കോളേജ് വിദ്യാർഥികൾക്ക് പ്രണയാവതി നൽകി ചൈന

രാജ്യത്തെ ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പരിശ്രമത്തിലാണ് ചൈന. പ്രതിസന്ധി മറികടക്കാന്‍ നിരവധി നിര്‍ദേശങ്ങളാണ് രാഷ്ട്രീയ ഉപദേശകര്‍ ചൈനീസ് സര്‍ക്കാരിന് മുമ്ബില്‍ വെക്കുന്നത്. ഇതിന് പുറമെ ചൈനയിലെ കോളേജുകളും ഇപ്പോള്‍ സര്‍ക്കാരിനൊപ്പം നിന്ന് ജനസംഖ്യ വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമായി മുന്നോട്ട് പോകുകയാണ്. ഇതിനായി ചൈനയിലെ ചില കോളേജുകളില്‍ വിദ്യര്‍ഥികള്‍ക്ക് പ്രണയിക്കാന്‍ വേണ്ടി അവധി നല്‍കിയിരിക്കുകയാണെന്ന് എന്‍.ബി.സി. ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏഴ് കോളേജുകളിലാണ് നിലവില്‍ അവധി നല്‍കിയിരിക്കുന്നത്. ഫാന്‍ മേ എഡ്യുക്കേഷന്‍ ഗ്രൂപ്പിന്റെ കീഴിലുള്ള മിയാന്‍യാങ് ഫ്ലൈയിങ് വൊക്കേഷണല്‍ കോളേജാണ് ആദ്യം അവധി പ്രഖ്യാപിച്ചത്. ഏപ്രില്‍ ഒന്ന് മുതല്‍ ഏഴ് വരെ പ്രഖ്യാപിച്ച അവധി, ‘പ്രകൃതിയോട് ഇണങ്ങിച്ചേര്‍ന്ന് ജീവിതത്തെ സ്നേഹിക്കാനും അവധി ആഘോഷിച്ച്‌ അതുവഴി പ്രണയിത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കുന്നു’ എന്നാണ് അധികൃതരുടെ വിശദീകരണം.

അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് ഹോം വര്‍ക്കുകളും നല്‍കിയിട്ടുണ്ട്. ഡയറി എഴുത്ത്, യാത്രാ വീഡിയോ തയ്യാറാക്കല്‍, വ്യക്തിത്വ വികസനം രേഖപ്പെടുത്തല്‍ തുടങ്ങിയവ അവധിയാഘോഷത്തിനിടെ ഹോംവര്‍ക്കായി ചെയ്യണമെന്നാണ് നിര്‍ദേശം.പ്രതിസന്ധി മറികടക്കാന്‍ നേരത്തെ സര്‍ക്കാര്‍ തലത്തിലും പല നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ചിരുന്നു. അതില്‍ ഒന്നായിരുന്നു പുരുഷധനം നിരുത്സാഹപ്പെടുത്തണം എന്നുള്ളത്. മുപ്പതിനുമേല്‍ പ്രായമുള്ള, വിവാഹം കഴിക്കാത്ത യുവാക്കളുടെ എണ്ണം ചൈനയില്‍ വര്‍ധിക്കുന്നതിന്റെ കാരണം പുരുഷധനമാണെന്ന് കണ്ടെത്തിയിരുന്നു. വധു ആവശ്യപ്പെടുന്ന തുക നല്‍കാനാവാത്തതിനാല്‍ ഒട്ടേറെ യുവാക്കള്‍ വിവാഹം വേണ്ടെന്നുവെക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്ക് പുറമെയാണ് ഇത് നിരുത്സാഹപ്പെടുത്തണമെന്നാവശ്യപ്പെട്ട് ചൈനീസ് സര്‍ക്കാര്‍ തന്നെ രംഗത്തെത്തിയത്.

കഴിഞ്ഞ ആറുപതിറ്റാണ്ടിനിടെ ചൈനയില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം ജനസംഖ്യാശോഷണം റിപ്പോര്‍ട്ടുചെയ്തിരുന്നു. ഈ സാഹചര്യത്തില്‍, വിവാഹം ധനസമ്ബാദനമാര്‍ഗമാക്കുന്നത് തടയാനാണ് സര്‍ക്കാര്‍ തീരുമാനം. പുരുഷധനം നിരുത്സാഹപ്പെടുത്തുന്നതിലൂടെ കൂടുതല്‍പേര്‍ ദാമ്ബത്യജീവിതത്തിലേക്ക് കടക്കുമെന്ന് അധികൃതര്‍ കണക്കുകൂട്ടുന്നു. രാജ്യത്ത് പുരുഷധനത്തിനെതിരേ ബോധവത്കരണം നടക്കുന്നുണ്ട്.

എംഎൽഎ ഫണ്ട് വികസന പദ്ധതികൾക്ക് ഭരണാനുമതിയായി

സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎയുടെ പ്രത്യേക വികസന നിധിയിൽ ഉൾപ്പെടുത്തി കൈപ്പഞ്ചേരി മൂന്ന് സെന്റ് കോളനിയിൽ ഓവുചാൽ നിര്‍മാണത്തിന് ഏഴ് ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതി ലഭിച്ചു. ഇതിന്

ഗസ്റ്റ് അധ്യാപക നിയമനം

തൃശ്ശിലേരി ഗവ. മോഡൽ കോളജിൽ ഹിന്ദി വിഭാഗത്തിൽ 2025-26 അധ്യയന വര്‍ഷത്തേക്ക് ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. കോളജ് വിദ്യാഭ്യാസ വകുപ്പ് കോഴിക്കോട് ഉപഡയറക്ടറേറ്റിൽ രജിസ്റ്റര്‍ ചെയ്ത യോഗ്യരായ ഉദ്യോഗാര്‍ത്ഥികൾ ബയോഡേറ്റയും യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ അസലും

ടെണ്ടര്‍ ക്ഷണിച്ചു

ഐസിഡിഎസ് പനമരം പ്രൊജക്ടിലെ പനമരം, കണിയാമ്പറ്റ ഗ്രാമപഞ്ചായത്തുകളിലുള്ള 74 അങ്കണവാടികളിലെ കുട്ടികൾക്ക് ആവശ്യമായ മുട്ട, പാൽ എന്നിവ നിശ്ചിത ദിവസങ്ങളിൽ വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോം പനമരം ഐസിഡിഎസ് ഓഫീസിൽ ലഭ്യമാണ്.

ഡോക്ടര്‍, നഴ്സ് താത്കാലിക നിയമനം

കാപ്പുക്കുന്ന് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡോക്ടറെയും നഴ്സിനെയും നിയമിക്കുന്നു. ഡോക്ടർമാർ എംബിബിഎസ് സര്‍ട്ടിഫിക്കറ്റ്, ടിസിഎംസി രജിസ്ട്രേഷൻ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെയും നഴ്സുമാര്‍ ബിഎസ്‍സി നഴ്സിങ്/ജനറൽ നഴ്സിങ്/ജിഎൻഎം സര്‍ട്ടിഫിക്കറ്റ്, കെഎൻസി രജിസ്ട്രേഷൻ എന്നിവയുടെയും തിരിച്ചറിയൽ രേഖയുടെയും

തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന തൊഴുത്ത് നിർമ്മാണം, ആട്ടിൻകൂട് നിർമ്മാണം, കോഴിക്കൂട് നിർമ്മാണം, അസോള ടാങ്ക് നിർമ്മാണം, കിണർ റീചാർജ്, കമ്പോസ്റ്റ് പിറ്റ് നിർമ്മാണം, സോക്ക് പിറ്റ്

ക്വട്ടേഷൻ ക്ഷണിച്ചു

മേപ്പാടി ഗവ. പോളിടെക്നിക് കോളജിലേക്ക് സ്പോര്‍ട്സ് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷനുകൾ ക്ഷണിച്ചു. ബാഡ്മിന്റൺ റാക്കറ്റ്, ബാഡ്മിന്റൻ ഷട്ടിലുകൾ, വോളിബോൾ, വോളിബോൾ നെറ്റ്, ക്രിക്കറ്റ് ബാറ്റ്, സ്റ്റമ്പ്, ബോൾ, ടെന്നിസ് ബോൾ, ക്രിക്കറ്റ് കിറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.