നടിയും ബിജെപി നേതാവും ദേശീയ വനിതാ കമ്മീഷൻ അംഗവും ഖുശ്ബു സുന്ദർ ആശുപത്രിയിൽ. കടുത്ത പനിയെ തുടർന്നാണ് താരത്തെ വെള്ളിയാഴ്ച ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഖുശ്ബു തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.’കടുത്ത പനിയാണ്. അത് എന്നെ ഏറെ ബാധിച്ചിരിക്കുന്നു. പനിയും ശരീരവേദനയും തളർച്ചയും മൂലം ആശുപത്രിയിലായി.
ഭാഗ്യവശാൽ സുരക്ഷിതമായ കൈകളിലാണ്. ശരീരം എന്തെങ്കിലും തളര്‍ച്ച കാണിക്കുന്ന സമയത്ത് അത് അവഗണിക്കരുത്’, ഖുശ്ബു ട്വീറ്റ് ചെയ്തു. താൻ ഇപ്പോൾ സുഖം പ്രാപിച്ചു വരുകയാണ് എന്നും ഖുശ്‌ബു വ്യക്തമാക്കി.