പിണങ്ങോട്: കേന്ദ്ര സർക്കാരിന്റെ യുവജന വിരുദ്ധ നയങ്ങൾക്കെതിരെയും വയനാടിനെ വഞ്ചിക്കുന്ന യുഡിഎഫ് ജനപ്രതിനിധികൾക്കെതിരെയും പ്രതിഷേധമുയർത്തികൊണ്ട് ഡി വൈ എഫ് ഐ വയനാട് ജില്ലാ കമ്മിറ്റി നയിക്കുന്ന യൂത്ത് മാർച്ച് പ്രചരണാർത്ഥം ഡി വൈ എഫ് ഐ വെങ്ങപ്പള്ളി മേഖല കമ്മിറ്റിയും അഹല്യ ഫൗണ്ടേഷൻ ഐ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ നേത്ര പരിശോധന തിമിര നിർണയ ക്യാമ്പ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി സ.കെ റഫീഖ് ഉദ്ഘാടനം ചെയ്തു.മേഖല പ്രസിഡണ്ട് സ.ജിതിൻ അധ്യക്ഷനായ ചടങ്ങിൽ ജില്ല സെക്രട്ടേറിയറ്റ് അംഗം പി ജംഷീദ്,വെങ്ങപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി എം നാസർ ,റാഷിക്ക് എം ,അനീഷ് എം പി,അഹല്യ ഫൗണ്ടേഷൻ അഡ്മിനിസ്റ്റേറ്റർ അനീഷ് എന്നിവർ സംസാരിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക