മുതലയുടെ വായിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെടുന്ന മനുഷ്യൻ; സോഷ്യൽ മീഡിയയിൽ വൈറലായ വീഡിയോയുടെ രഹസ്യം ഇതാ

മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ആക്രമണത്തിന്‍റെയും സ്നേഹപ്രകടനത്തിന്‍റെയും ഒക്കെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനേന പ്രത്യക്ഷപ്പെടാറുണ്ട്. ചില വീഡിയോകൾ നമ്മളെ ആശ്ചര്യപ്പെടുത്തുകയും ആശങ്കപ്പെടുത്തുകയും ഒക്കെ ചെയ്യുമ്പോൾ മറ്റ് ചില വീഡിയോകൾ ഏറെ കൗതുകകരമാണ്. സമാനമായ രീതിയിൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് കണ്ടത് മൂന്ന് കോടിയോളം ആളുകളാണ്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യപ്പെട്ട ഈ വീഡിയോ ആദ്യകാഴ്ചയിൽ തന്നെ നമ്മെ അമ്പരപ്പിക്കുന്നതും ഭയപ്പെടുത്തുന്നതും ആണ് . എന്നാൽ കാണുന്നതിൽ നിന്നും അല്പം വ്യത്യസ്തമാണ് ഈ വീഡിയോയ്ക്ക് പിന്നിലെ സത്യം.

earth_animal_pix എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ഒരു മൃഗശാല എന്ന തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിൽ ആണ് വീഡിയോ ചിത്രീകരിച്ചിട്ടുള്ളത്. നിലത്ത് കിടക്കുന്ന ഭീമാകാരനായ ഒരു മുതലയുടെ സമീപത്തായി രണ്ട് ആളുകൾ നിൽക്കുന്നത് കാണാം. അതിൽ ഒരാൾ മുതലയുടെ വാലിൽ ശക്തിയായി പിടിച്ച് അതിനെ അടക്കി നിർത്താൻ ശ്രമിക്കുന്നതും രണ്ടാമത്തെ വ്യക്തി മുതലയുടെ മുൻപിലുമാണ് നിൽക്കുന്നത്.

പെട്ടെന്ന് മുതലയുടെ വായിൽ നിന്നും ഒരു കൈ പുറത്തേക്ക് വരുന്നു. കൈക്കുള്ളിൽ കുപ്പി പോലെ എന്തോ ഒന്ന് പിടിച്ചിരിക്കുന്നതും കാണാം. കൈ പുറത്തേക്ക് വന്നതും മുതലയുടെ മുൻഭാഗത്തായി നിന്നയാൾ ആ കൈകളിൽ പിടിച്ചു വലിച്ച് ജീവനുള്ള ഒരു മനുഷ്യനെ മുതലയുടെ വായിൽ നിന്നും വലിച്ചു പുറത്തേക്ക് എടുക്കുന്നു. അതോടെ വീഡിയോ അവസാനിക്കുന്നു. ആദ്യക്കാഴ്ചയിൽ ആരെയും ഒന്ന് ഭയപ്പെടുത്തുന്നതാണ് ഈ വീഡിയോ. എന്നാൽ രണ്ടാമതൊന്ന് കൂടി കണ്ട് കഴിയുമ്പോഴാണ് വീഡിയോയ്ക്കുള്ളിലെ സത്യം പുറത്തു വരിക.

കാര്യം വേറൊന്നുമല്ല നിലത്ത് കിടക്കുന്നത് യഥാർത്ഥ മുതലയല്ല മറിച്ച് ഒരു റോബോ മുതലയാണ്. പക്ഷേ വീഡിയോയിൽ പ്രത്യക്ഷപ്പെട്ട മനുഷ്യരുടെ അഭിനയപ്രകടനം ജീവനുള്ള മുതലയോട് പോരാടുന്നതിന്‍റെ അതേ പ്രതീതി കാഴ്ചക്കാർക്ക് നൽകുന്നു. റോബോ മുതല എന്ന ക്യാപ്ഷൻ ഓടുകൂടി തന്നെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത് എങ്കിലും വീഡിയോ കാണുന്നവരിൽ ഭൂരിഭാഗം ആളുകളും അത് ശ്രദ്ധിക്കുന്നില്ലെന്ന് കമന്‍റുകളില്‍ നിന്ന് വ്യക്തം. ഇതിനോടൊകം മൂന്ന് കോടിയോളം ആളുകൾ വീഡിയോ കണ്ടുകഴിഞ്ഞു. കൂടാതെ 7 ലക്ഷത്തോളം ലൈക്കുകളും നേടി.

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം

തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ

ശ്രേയസ് “ജ്യോതിസ്” സ്വാശ്രയ സംഘം വാർഷികവും,കുടുംബ സംഗമവും സംഘടിപ്പിച്ചു.

ചീരാൽ യൂണിറ്റിലെ ജ്യോതിസ് സ്വാശ്രയ സംഘത്തിന്റെ വാർഷികവും,കുടുംബ സംഗമവും നെന്മേനി ഗ്രാമ പഞ്ചായത്ത്‌ മെമ്പർ വിനോദിനി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്. മുഖ്യ സന്ദേശം നൽകി.സംഘം പ്രസിഡന്റ്‌ സീനുഭായി

മണ്ണ് തേച്ച് മറച്ച നിലയിൽ കാറിന്റെ നമ്പർ പ്ലേറ്റ്; നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുടുങ്ങി മോഷ്ടാക്കൾ

കൽപ്പറ്റ: മണ്ണ് തേച്ച് മറച്ച നിലയിലുള്ള നമ്പർ പ്ലേറ്റുള്ള കാർ കണ്ട നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുള്ള പോലീസിന്റെ ജാഗ്രതയിൽ കുരുങ്ങി ക്ഷേത്രത്തിൽ മോഷണം നടത്തി മുങ്ങിയ പ്രതികൾ. വടുവഞ്ചാൽ, ചെല്ലങ്കോടുള്ള കരിയാത്തൻ കാവ് ക്ഷേത്രത്തിൽ

‘ഡിജിറ്റൽ എടവക’ – വയനാടിന് മാതൃക സംഷാദ് മരയ്ക്കാർ

Mഎടവക: പഞ്ചായത്ത് അതിർത്തിക്കുള്ളിലെ ഭൂമിശാസ്ത്രപരവും സാമൂഹ്യ, സാമ്പത്തിക, അടിസ്ഥാന സൗകര്യ വികസനത്തിനും ഭാവി ആസൂത്രണത്തിനും ഉപകാരപ്പെടുന്ന ‘ദൃഷ്ടി’ ഡിജിറ്റൽ പോർട്ടലിന് എടവകയിൽ തുടക്കം കുറിച്ചു. ഇതോടെ എടവക ഗ്രാമ പഞ്ചായത്ത് ജില്ലയിലെ ആദ്യ സമ്പൂർണ

ജേണലിസം കോഴ്‌സിലേക്ക് അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം സെന്ററുകളില്‍ ആരംഭിക്കുന്ന ന്യൂ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ ജേണലിസം ഡിപ്ലോമ കോഴ്സിന്റെ ഈവനിംഗ് ബാച്ചിലേക്ക് നവംബർ 15 വരെ അപേക്ഷിക്കാം. വൈകിട്ട് ആറ് മുതൽ എട്ട് വരെയാണ്

ടെൻഡർ ക്ഷണിച്ചു

വാളാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കീഴിലെ വെണ്‍മണി ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിൽ ഐ.ഇ.സി ബോർഡ് സ്ഥാപിക്കുന്നതിനും ബോര്‍ഡിനുള്ള ഇൻഡസ്ട്രിയൽ വർക്ക് ചെയ്യാനും താത്പര്യമുള്ള താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ, വിതരണക്കാര്‍ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.