കൽപ്പറ്റ ശ്രീ മാരിയമ്മൻ ദേവി ക്ഷേത്രോൽസവത്തിന്റെ ഭാഗമായി നടന്ന സാംസ്ക്കാരിക സമ്മേളനം പത്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു. അദ്ദേഹത്തെ ക്ഷേത്രം കമ്മിറ്റി പൊന്നാടയണി യിച്ച് ആദരിച്ചു. രാമായണ പാരായണ പരിപാടിയിൽ വിജയിച്ച കെ കെ എസ് നായർ , മീനാക്ഷി അമ്മ, ഒന്നാം ക്ലാസ്സോടെ എംബിബിഎസ് പരീക്ഷ പാസായ ആർ. വിദ്യ എന്നിവരേയും ക്ഷേത്ര കമ്മിറ്റി ആദരിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.രാജൻ, സെക്രട്ടറി എം.മോഹനൻ , വി. കെ.ബിജു, ഗിരീഷ് കൽപ്പറ്റ, ഡോ. വിദ്യ എന്നിവർ പ്രസംഗിച്ചു.

ഓഗസ്റ്റ് മാസത്തെ റേഷൻ, കിറ്റ് വിതരണം
ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് മാസത്തിൽ പിഎച്ച്എച്ച് (പിങ്ക് കാർഡ്) കാർഡിന് 5 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും എൻപിഎസ് ( നീല കാർഡ്) കാർഡിന് 10 കിഗ്രാം (10.90 രൂപ നിരക്കിൽ) അരിയും അധിക