മാനന്തവാടി:മലയാളി നഴ്‌സ് ജര്‍മ്മനിയില്‍ പനി ബാധിച്ച് മരിച്ചു.വെള്ളമുണ്ട ഒഴുക്കന്‍മൂല പാലേക്കുടി ജോസഫിന്റെയും ലില്ലിയുടെയും മകള്‍ അനി സജി(44)ആണ് മരിച്ചത്.ഇരിട്ടി അങ്ങാടിക്കടവ് അതുല്യ സ്റ്റുഡിയോ ഉടമ മമ്പള്ളിക്കുന്നേല്‍ സജി തോമസിന്റ ഭാര്യയാണ്.മാര്‍ച്ച് ആറിനാണ് ജോലിക്കായി ജര്‍മ്മനിയിലെത്തിയത്.മക്കള്‍:അതുല്യ ആന്‍ തോമസ്,ഇവാന ട്രീസ തോമസ്.മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.

ശ്രദ്ധിക്കുക ഈ ലക്ഷണങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്; സ്‌ട്രോക്കിന്റെ സൂചനയാവാം
തലച്ചോറിലേക്ക് ആവശ്യമായ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് സ്‌ട്രോക്ക് അല്ലെങ്കില്‍ പക്ഷാഘാതം ഉണ്ടാകുന്നത്. രക്തക്കുഴലുകളിലെ തടസ്സമോ തലച്ചോറിലുണ്ടാകുന്ന രക്തസ്രാവമോ സ്‌ട്രോക്കിന് കാരണമാകാം. ലോകമെമ്പാടും സംഭവിക്കുന്ന മരണങ്ങളില്‍ രണ്ടാമത്തെ പ്രധാനകാരണങ്ങളിലൊന്നാണ് ഇത്. സ്‌ട്രോക്ക് ഏത് പ്രായത്തിലുള്ളവരെയും ബാധിക്കാം. തലച്ചോറിന്റെ







