ആദ്യമായി എടുത്ത ബിഗ് ടിക്കറ്റിലൂടെ പ്രവാസിക്ക് സ്വന്തമായത് റേ‌ഞ്ച് റോവര്‍ ആഡംബര കാര്‍

അബുദാബി: ഏപ്രില്‍ മൂന്നിന് നടന്ന കഴിഞ്ഞ അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ റേഞ്ച് റോവര്‍ കാര്‍ സ്വന്തമാക്കിയത് അരുണ്‍ ജോസഫ് എന്ന പ്രവാസിയായിരുന്നു. ആദ്യമായി എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ അന്ന് ഭാഗ്യം തേടിയെത്തിയത്. 16 വര്‍ഷം മുമ്പ് യുഎഇയില്‍ എത്തിയ അരുണ്‍, ഭാര്യയ്ക്കും ഒരു വയസുള്ള കുട്ടിയ്ക്കും ഒപ്പം അബുദാബിയില്‍ താമസിക്കുകയാണ്.

അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് അടുത്ത ഡ്രീം കാര്‍ നറുക്കെടുപ്പിലെ വിജയി താനായിരിക്കുമെന്ന ഒരു ചിന്ത അദ്ദേഹത്തിന് ഉണ്ടായത്. അപ്പോള്‍ തന്നെ ഒരു ടിക്കറ്റെടുത്ത് ജീവിതത്തില്‍ ആദ്യമായി അദ്ദേഹം ബിഗ് ടിക്കറ്റിലൂടെ ഭാഗ്യം പരീക്ഷിച്ചു. അധികം വൈകിയില്ല, നറുക്കെടുപ്പ് ദിവസം തന്നെ പുതിയ റേഞ്ച് റോവര്‍ കാറിന്റെ വിജയി മറ്റാരുമല്ലെന്ന് അറിയിച്ചുകൊണ്ടുള്ള ഫോണ്‍ കോളും അദ്ദേഹത്തെ തേടിയെത്തി.

ഭാവി പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോള്‍, കാര്‍ വിറ്റ് ആ പണം തന്റെ കുട്ടിയുടെ ഭാവി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനാണ് ഉദ്ദേശിക്കന്നതെന്ന് അദ്ദേഹം പറ‌ഞ്ഞു. ഇനിയും ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്നത് തുടരുമെന്ന് അറിയിച്ച അദ്ദേഹം മേയ് മൂന്നിന് നടക്കാനിരിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റ് ഇതിനോടകം തന്നെ വാങ്ങിക്കഴിഞ്ഞു.

അരുണിനെപ്പോലെ ഏപ്രില്‍ മാസത്തിലുടനീളം ഡ്രീം കാര്‍ ടിക്കറ്റെടുക്കുന്ന ഉപഭോക്താക്കള്‍ക്ക് അടുത്ത നറുക്കെടുപ്പില്‍ മസെറാട്ടി ഗിബ്ലി കാറ്‍ സ്വന്തമാക്കാനുള്ള അവസരമാണുള്ളത്. മേയ് മാസത്തില്‍ ടിക്കറ്റെടുക്കുന്നവര്‍ക്കാവട്ടെ ആഡംബര കാറായ റേഞ്ച് റോവല്‍ വേലാറാണ് ജൂണ്‍ മൂന്നിനുള്ള നറുക്കെടുപ്പില്‍ സമ്മാനമായി സ്വന്തമാക്കാന്‍ അവസരം ലഭിക്കുക. 150 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ സീരിസ് ടിക്കറ്റിന്റെ വില. ക്യാഷ് പ്രൈസ് ടിക്കറ്റുകളെപ്പോലെ തന്നെ രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് എടുത്താല്‍ ഒരു ടിക്കറ്റ് ഇതിലും സൗജന്യമായി ലഭിക്കും.

ബിഗ് ടിക്കറ്റിന്റെ വെബ്‍സൈറ്റിലൂടെയോ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ ഐന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ഡ്രീം കാര്‍ ടിക്കറ്റുകള്‍ എടുക്കാം. അതേസമയം ബിഗ് ടിക്കറ്റിന്റേതല്ലാത്ത മറ്റ് വെബ്‍സൈറ്റുകളിലൂടെയോ ഗ്രൂപ്പുകളിലൂടെയോ ടിക്കറ്റെടുക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അങ്ങനെ കിട്ടുന്ന ടിക്കറ്റുകള്‍ വ്യാജമല്ലെന്ന് ഉറപ്പുവരുത്തുകയും വേണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിഗ് ടിക്കറ്റിനെക്കുറിച്ചും വരാനിരിക്കുന്ന നറുക്കെടുപ്പുകളെ കുറിച്ചുമുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും വേണ്ടി ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകള്‍ ഫോളോ ചെയ്യാനും ബിഗ് ടിക്കറ്റ് സംഘാടകര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു

വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.

യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: കെപിസിസി വർക്കിംങ്ങ് പ്രസിഡണ്ടും വടകര എംപി യുമായ ഷാഫി പറമ്പിലിനെ വടകരയിൽ വെച്ച് വണ്ടി തടഞ്ഞ് അകാരണമായി അക്ര മിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ യുടെ നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജക മണ്ഡലം

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും

മെഗാ രക്തദാന ക്യാംപെയ്നുമായി ബ്രഹ്‌മകുമാരീസ്

മാനന്തവാടി : ഗിന്നസ് ബുക്കിൽ ഇടം നേടുന്ന തരത്തിൽ ഒരു ലക്ഷം യൂണിറ്റ് രക്‌തം ദാനം ചെയ്യുക എന്ന മഹത്തായ ലക്ഷ്യവുമായി പ്രജാപിത ബ്രഹ്‌മകുമാരീസ് ഈശ്വരീയ വിശ്വ വിദ്യാലയത്തിന്റെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന മെഗാ

ഓണചന്ത ആരംഭിച്ചു

കാവുംമന്ദം: ഓണക്കാലത്ത് ആവശ്യ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിനുള്ള ഇടപെടലിന്റെ ഭാഗമായി സംസ്ഥാന സർക്കാർ സഹകരണ വകുപ്പ് തരിയോട് സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഓണചന്ത തുറന്ന് പ്രവർത്തനം ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് കെ.എൻ

മീനങ്ങാടി ക്ഷീര സംഘത്തില്‍ വെറ്ററിനറി ലാബ് ആരംഭിച്ചു

മീനങ്ങാടി ക്ഷീര സഹകരണ സംഘത്തില്‍ വെറ്ററിനറി ലാബ് പ്രവര്‍ത്തനമാരംഭിച്ചു. കന്നുകാലികളില്‍ കണ്ടെത്തുന്ന വിവിധ രോഗങ്ങള്‍ക്ക് ജില്ലയില്‍ ത്‌ന്നെ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലാബിലൂടെ ലക്ഷ്യമാക്കുന്നത്. വെറ്ററിനറി ലാബില്‍ കന്നുകാലികളുടെ ചാണകം, മൂത്രം, രക്തം എന്നിവ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.