സി-ഡിറ്റ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന അവധിക്കാല കമ്പ്യൂട്ടര്‍ പരിശീലനത്തില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ്സു മുതല്‍ പ്ലസ്ടു വരെയുള്ളവര്‍ക്കാണ് അവസരം. ജാവ, പി.എച്ച്.പി, പൈതണ്‍, ഗ്രാഫിക് ഡിസൈനിംഗ്, ആനിമേഷന്‍, റോബോട്ടിക്സ്, തുടങ്ങിയ കോഴ്സുകളിലാണ് സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങള്‍ വഴി പരിശീലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.tet.cdit.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471 2322100, 2321360.

പേടിക്കേണ്ടത് സിബില്‍ സ്‌കോറിനെ മാത്രമോ?ഇന്ത്യക്കാരുടെ സ്‌കോര്‍ തീരുമാനിക്കുന്നത് അമേരിക്കന്‍ കമ്പനികള്‍
സ്വന്തമായൊരു വീട്, ഒരു വാഹനം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, വിവാഹം, അല്ലെങ്കിൽ ഒരു പുതിയ സംരംഭം ഇതൊക്കെ ഒരു സാധാരണ മലയാളിയുടെ ജീവിതത്തിലെ സ്വപ്നമാണ്, പലപ്പോഴും ഈ സ്വപ്നം സ്വന്തമാക്കാൻ ബാങ്കുകളെയാണ് നമ്മൾ ആശ്രയിക്കാറുള്ളത്.