പടിഞ്ഞാറത്തറ പന്തിപ്പൊയിൽ ശാഖാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റംസാൻ റിലീഫ് സംഗമം നടത്തി.പന്തിപ്പൊയിൽ മുസ്ലിം ലീഗ് ഓഫീസിൽ നടന്ന റിലീഫ് സംഗമം മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഹാരിസ് ഉദ്ഘാടനം ചെയ്തു.ഹാജി അധ്യക്ഷത വഹിച്ചു.മുഹ് യുദ്ദിൻ കുട്ടിയമാനി മുഖ്യ പ്രഭാഷണം നടത്തി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഉസ്മാൻ ഖാജായി,മണ്ഡലം സെക്രട്ടറി ഹാരിസ് ബിപി,അബ്ദുറഹ്മാൻ യു സി,അസീസ് ഹാജി, ഈന്തൻ ഖാലിദ് തുടങ്ങിയവർ സംസാരിച്ചു.

ഉച്ചയൂണിന് ശേഷം മധുരം കഴിക്കാൻ തോന്നാറുണ്ടോ?; കുടലിന്റെ ആരോഗ്യക്കുറവ് കാരണമാകാം
ആരോഗ്യകരമായ ശരീരത്തിനും ദഹനത്തിനുമെല്ലാം ആരോഗ്യകരമായ കുടൽ ഏറെ പ്രധാനമാണ്. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം സുഖകരമായി നടത്തുന്നതിൽ കുടലാരോഗ്യത്തിന് പ്രധാന റോളുണ്ട്. കുടലിന്റെ ആരോഗ്യത്തിന് നമ്മളുടെ ഇമ്മ്യൂണിറ്റിയെയും, എന്തിന് നമ്മുടെ മൂഡിനെയും വരെ സ്വാധീനിക്കാൻ സാധിക്കും.